കുവൈത്തിൽ ഭക്ഷ്യ വസ്ത്തുക്കളുടെ ഗുണനിലവാര പരിശോധനയ്ക്കായി പുതിയ ലാബ്
കുവൈത്ത് സിറ്റി:കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനക്കായി മുനിസിപ്പാലിറ്റി പുതിയ ലബോറട്ടറി ആരംഭിച്ചു.
ശുവൈഖ് വ്യവസായ മേഖലയിൽ ആരംഭിച്ച സെൻട്രൽ ഫുഡ് ലാബിന്റെ ഉദ്ഘാടനം മുനിസിപ്പൽ കാര്യമന്ത്രി ഫഹദ് അൽ ഷുഅല നിർവഹിച്ചു.ഭക്ഷ്യവസ്ക്കൾ പരിശോധിക്കാനായുള്ള എല്ലാവിധ നൂതന സംവിധാനങ്ങളോടും കൂടിയാണ് ശുവൈഖ് വ്യവസായ മേഖലയിൽ പുതിയ ലാബ് പ്രവർത്തനം തുടങ്ങിയത്.പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനു കീഴിലാണ് ഇത് പ്രവർത്തിക്കുക.പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ എല്ലാ ഭക്ഷ്യ ഇനങ്ങളും പരിശോധിക്കാനുള്ള ആധുനിക ഉപകരണങ്ങൾ സെൻട്രൽ ലബോറട്ടറിയിൽ സജ്ജീകരിച്ചതായി മുനിസിപ്പാലിറ്റി വ്യക്തമാക്കി.22,387 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ടു കെട്ടിടങ്ങളിലായാണ് ലാബ് സമുച്ചയം ഒരുക്കിയത്.വിവിധ ലബോറട്ടറികൾക്കു പുറമെ ശുദ്ധജല സംഭരണി,ഫ്രീസിങ് കൂളിങ് റൂമുകൾ,സാമ്പിളുകൾ ശേഖരിക്കാനുള്ള സ്ഥലം,വിശാലമായ കാർ പാർക്കിങ് എന്നിവ ഉൾപ്പെടുന്നതാണ് സെൻട്രൽ ഫുഡ് ലാബ്.മുനിസിപ്പാലിറ്റി വ്യക്തമാക്കി.22,387 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ടു കെട്ടിടങ്ങളിലായാണ് ലാബ് സമുച്ചയം ഒരുക്കിയത്.വിവിധ ലബോറട്ടറികൾക്കു പുറമെ ശുദ്ധജല സംഭരണി,ഫ്രീസിങ് കൂളിങ് റൂമുകൾ,സാമ്പിളുകൾ ശേഖരിക്കാനുള്ള സ്ഥലം,വിശാലമായ കാർ പാർക്കിങ് എന്നിവ ഉൾപ്പെടുന്നതാണ് സെൻട്രൽ ഫുഡ് ലാബ്.മുനിസിപ്പാലിറ്റിയുടെ വൻകിട പദ്ധതികളിൽ ഒന്നാണ് ഫുഡ് ലാബ്.പശ്ചിമേഷ്യയിൽ ആദ്യമായാണ് എല്ലാവിധ ആധുനിക സംവിധാനങ്ങളോടുംകൂടി ഇത്തരമൊരു ലബോറട്ടറി സ്ഥാപിക്കുന്നതെന്ന് മുനിസിപ്പാലിറ്റി പ്രോജക്ട് മാനേജർ നാദിയ അൽ ശരീദ അഭിപ്രായപ്പെട്ടു.
21 November 2024