Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വ്യാവസായിക മേഖലയിൽ നിക്ഷേപ വർധന വരുത്താൻ ഒരുങ്ങി സൗദി

സൗദി അറേബ്യ:വ്യാവസായിക മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾക്കുള്ള സൗകര്യം ഒരുക്കുകയാണ് സൗദി.പുതുതായി ചുമതലയേറ്റ വ്യവസായ,ധാതുവിഭവ വകുപ്പ് മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അബ്ദുല്ല അൽഗുറൈഫിയാണ് രാജ്യത്തെ വ്യവസായ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് അവസരമൊരുക്കുമെന്ന് പ്രഖ്യാപിച്ചത്.വ്യവസായ ധാതുവിഭവ വകുപ്പ് എന്ന പേരിലാണ് രാജ്യത്തെ വ്യാവസായിക മേഖലയ്ക്ക് വേണ്ടി പുതിയ മന്ത്രാലയം രൂപീകരിച്ചത്.മന്ത്രി സ്ഥാനമേറ്റെടുത്തു നടത്തിയ ആദ്യ പ്രസ്താവനയിൽ തന്നെ മികച്ച നിക്ഷേപക സൗഹൃദ രാജ്യമായി സൗദിയെ മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.രാജ്യത്തെ ധാതു സമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തികൊണ്ട് നിക്ഷേപ അവസരങ്ങൾ ഉത്തേജിപ്പിക്കുവാനും പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കുവാനുമാണ് ലക്ഷ്യമിടുന്നത്.വ്യാവസായിക മേഖലയിലെ നിക്ഷേപം വർധിപ്പിക്കുന്നതിനും രാജ്യത്തെ ആഘോള നിക്ഷേപകരുടെ ആദ്യ പരിഗണനയിൽപെടുന്ന രാഷ്രമാക്കി സൗദിയെ മാറ്റുന്നതിനും വേണ്ട നടപടികൾക്ക് സമഗ്രമായി പ്രവർത്തിക്കുമെന്നും വ്യവസായ മേഖലയിലെ നിക്ഷേപം സുസ്ഥിര വികസനത്തിന് ഗുണപരമായ നേട്ടമുണ്ടാക്കുമെന്നും യുവാക്കളായ സ്വദേശികൾക്ക് പുതിയ തൊഴിലവസരണങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.അനുബന്ധ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾക്ക് വഴിയൊരുക്കി രാജ്യത്തിൻറെ സാമ്പത്തിക വളർച്ച ഉയർത്താൻ ഇതിലൂടെ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

25 April 2024

Latest News