Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കേരളത്തിലേക്കുള്ള വിമാനസർവീസുകൾ റദ്ദായി; യാത്രക്കാർ ആശങ്കയിൽ

ദുബായ്:യു.എ.ഇ.യിൽ അവധിക്കാലവും നാട്ടിലെ പെരുന്നാളാഘോഷവുമെല്ലാം കണക്കിലെടുത്തു നാട്ടിലേക്ക് വിമാനയാത്രയ്ക്ക് ഒരുങ്ങിയവരിലേറെപ്പേരും കേരളത്തിലെ കനത്ത മഴകാരണം ദുരിതത്തിൽ.പല വിമാനങ്ങളുടെയും സർവീസുകൾ നിർത്തിവെക്കുകയും റൂട്ടും സമയവും തെറ്റുകയും ചെയ്തതറിഞ്ഞ യാത്രക്കൊരുങ്ങിയവരെല്ലാം പ്രയാസത്തിലാകുകയാണ്.ഞായറാഴ്ച വരെ നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കില്ല എന്ന് പ്രഖ്യാപിച്ചതോടെയാണ് ആശങ്കയുണർന്നത്.നെടുമ്പാശ്ശേരിയിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിലച്ചമട്ടാണ്.

ദുബായ്,അബുദാബി,ഷാർജ,എന്നിവിടങ്ങളിൽ നിന്ന് കൊച്ചിയിലേക്കുള്ള എല്ലാ സർവീസുകളും നിർത്തിവെച്ചതായി വിമാനകമ്പനികൾ അറിയിച്ചു.പെരുന്നാൾ അടുത്തതോടെ വലിയ നിരക്കാണ് കേരളത്തിലേക്കുള്ള എല്ലാ വിമാനത്താവളങ്ങളിലേക്കും വിമാനകമ്പനികൾ ഈടാക്കിയത്.ഇത്തരത്തിൽ വൻതുക കൊടുത്ത്‌ ടിക്കറ്റെടുത്തവർ പലരും ടിക്കറ്റ്റദ്ദാക്കുകയാണ്.വിമാനസർവീസുകൾ ഒഴിവാക്കിയതോടെ ടിക്കറ്റ് ബുക്ക് ചെയ്തവരോട് റദ്ദാക്കാനാണ് വിമാക്കമ്പനികൾ നൽകുന്ന നിർദ്ദേശം.ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ വരാൻ വൈകുകയും ചില സർവീസുകൾ റദ്ദാവുകയും ചെയ്തതോടെ മിക്ക ഗൾഫ് രാജ്യങ്ങളിലെയും അവസ്ഥ ഇതുതന്നെ.വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലേക്ക് യാത്ര ചെയ്യാനെത്തിയ നൂറുകണക്കിന് യാത്രക്കാർ വൈകീട്ടും ജിദ്ദ വിമാനത്താവളത്തിൽ പകരം സംവിധാനത്തിനായി കാത്തിരിപ്പായിരുന്നു.മിക്ക ഗൾഫ് നാടുകളിൽ നിന്നും കൂടുതൽ സർവീസുകൾ ഇപ്പോൾ നെടുമ്പാശ്ശേരിയിലേക്കാണ്.

26 April 2024

Latest News