Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുബായിലെ ടാക്സികളിൽ ഇനി നിരീക്ഷണ ക്യമാറകൾ

ദുബായ്:മിറേറ്റിലെ എല്ലാ ടാക്സികളും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു.ഡ്രൈവർമാരുടെ നിയമലംഘനങ്ങളും മോശം പെരുമാറ്റവും ഒഴിവാക്കി യാത്രക്കാരുടെ സുരക്ഷ കൂടുതൽ ഉറപ്പ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.2017 മുതൽ തന്നെ ആർ.ടി.ഐ ടാക്സികളിൽ നിരീക്ഷണക്യാമറകൾ ഘടിപ്പിച്ചു തുടങ്ങി ഇരുന്നു.ഇതുവഴി ഡ്രൈവറുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയോ യാത്രക്കാരുമായി വാക്കു തർക്കമോ ഉണ്ടാവുകയാണെങ്കിൽ വിവരങ്ങൾ അപ്പോൾത്തന്നെ കണ്ട്രോൾ റൂമിന്റെ ശ്രദ്ധയിൽ എത്തിക്കാൻ സാധിക്കും.തത്സമയ നിരീക്ഷണത്തിനു പുറമെ ഈ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ സൂക്ഷിച്ച്‌ വെയ്ക്കുകയും ചെയ്യും.ഉറപ്പുവരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.ദുബായിലെ 10,684 ടാക്സികളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണക്യാമറകൾ ഉപഭോക്താവിന് മികച്ച സേവനം ഉറപ്പാക്കുന്നതിന് സഹായിക്കുമെന്ന് ആർ.ടി.എ പൊതുഗതാഗത ഏജൻസി ഡയറക്ടർ ഖാലിദ് അൽ അവാദി പറഞ്ഞു.ജനങ്ങളുടെ സന്തോഷം ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അൽ അവാദി പറഞ്ഞു.

 

 

4 April 2025

Latest News