Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ വിസ കച്ചവടത്തിനുള്ള ശിക്ഷ ഇരട്ടിയാക്കുന്നു

കുവൈറ്റ് സിറ്റി:വീസക്കച്ചവടക്കാർക്കുള്ള ശിക്ഷ ഇരട്ടിപ്പിക്കണമെന്നു ജനസംഖ്യാ നിർണയ സമിതി ശുപാർശ.6 മാസം തടവും 4000 ദിനാർ പിഴയും ശിക്ഷ വിധിക്കണമെന്നാണ് ജനസംഖ്യാ അസന്തുലനം ഇല്ലായ്മ ചെയ്യുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ആസൂത്രണ മന്ത്രി മറിയം അൽ അഖീൽ നിയോഗിച്ച സമിതി ശുപാർശ ചെയ്തത്.സ്വദേശികൾക്ക് തൊഴിൽമേഖലയിലെ യഥാർഥ അവസരങ്ങൾ കണ്ടെത്തുന്നതിന് കൃത്യമായ പരിശോധന,വ്യാജ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എന്നിവയും ശുപാർശയിലുണ്ട്.മാൻപവർ അതോറിറ്റി,ആഭ്യന്തര മന്ത്രാലയം,വാണിജ്യ-വ്യവസായ മന്ത്രാലയം,കൃഷി-മത്സ്യ സ്രോതസ്സ് അതോറിറ്റി,വ്യവസായ അതോറിറ്റി എന്നീ സംവിധാനങ്ങളെ കംപ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിച്ച് തൊഴിൽ സംബന്ധമായ കേസുകളിലെ കൃത്രിമം തടയാൻ നടപടിയുണ്ടാകണമെന്നും നിയമലംഘനത്തിനു നോട്ടിസ് നൽകപ്പെട്ട സ്ഥാപനങ്ങൾ ഒരുവർഷത്തിനകം പ്രവർത്തനങ്ങൾ നിയമവിധേയമാക്കിയില്ലെങ്കിൽ ലൈസൻസ് പുതുക്കി നൽകരുതെന്നും ശുപാർശ ചെയ്തിട്ടുണ്ട്.
.

 

 

 

 

24 April 2024

Latest News