Mon , Jun 17 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഭക്ഷ്യ ബിസിനസിന് ഇനി എഫ്എസ്എസ്എഐ യുടെ ലൈസെൻസ്

ഇന്ത്യ:ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസുകൾക്കെല്ലാം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയുടെ(എഫ്എസ്എസ്എഐ)ലൈസൻസ് ആവശ്യമാണ്.ഉപയോക്താക്കളിലെത്തുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനാണിത്.പായ്ക്കറ്റുകളിലെ എഫ്എസ്എസ്എഐ നമ്പർ നോക്കി ഭക്ഷണസാധനങ്ങൾ വാങ്ങുന്ന ശീലത്തിലേക്ക് ഉപയോക്താക്കളും മാറിക്കഴിഞ്ഞു. എഫ്എസ്എസ്എഐയുടെ ലൈസൻസ് വീട്ടിലിരുന്നുതന്നെ കച്ചവടക്കാർക്കു നേടാവുന്നതാണ്.വളരെ ലളിതമായ അപേക്ഷാ ഫോം ഓൺലൈനിൽ പൂരിപ്പിച്ച് അന്നുതന്നെ ഇ–മെയിലിലൂടെ സർട്ടിഫിക്കറ്റും സ്വന്തമാക്കാം.ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസിന് എഫ്എസ്എസ്എഐ റജിസ്ട്രേഷനും എഫ്എസ്എസ്എഐ സ്റ്റേറ്റ് റജിസ്ട്രേഷനും എഫ്സ്എസ്എഐ സെൻട്രൽ ഫുഡ് ലൈസൻസുമുണ്ട്. സ്ഥാപനത്തിന്റെ വാർഷിക വിറ്റുവരവ് അനുസരിച്ചാണ് ഇവയിൽ വ്യത്യാസം വരുന്നത്.12 ലക്ഷം വരെ വിറ്റുവരവുള്ള, ചെറിയൊരു മേഖലയിൽ മാത്രം പ്രവർത്തിക്കുന്ന ഫുഡ് ബിസിനസിന് ബേസിക് റജിസ്ട്രേഷൻ മതിയാകും.12 ലക്ഷം മുതൽ 20 കോടി വരെ വിറ്റുവരവുള്ള എല്ലാ ഫുഡ് ബിസിനസിനും എഫ്എസ്എസ്എഐ സ്റ്റേറ്റ് ലൈസൻസ് വേണം. നിർമാതാക്കൾക്കും സ്റ്റോറേജ് യൂണിറ്റിനും ട്രാൻസ്പോർട്ടർമാർക്കും റീട്ടെയിലർമാർക്കും എല്ലാം ഇതു ബാധകമാണ്. വിറ്റുവരവ് 20 കോടി രൂപയ്ക്കു മുകളിലാണെങ്കിൽ എഫ്എസ്എസ്എഐ സെൻട്രൽ ഫുഡ്‌ ലൈസൻസാണു വേണ്ടത്.എഫ്എസ്എസ്എഐ വെബ്സൈറ്റിന്റെ ഹോം പേജിൽത്തന്നെ അപേക്ഷാ ഫോം ലഭ്യമാണ്.പേര്, ഇ–മെയിൽ വിലാസം,മൊബൈൽ നമ്പർ,കമ്പനിയുടെ–സ്ഥാപനത്തിന്റെ പേര് എന്നിവ നൽകണം.ഏതു തരത്തിലുള്ള ബിസിനസാണെന്ന് ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം. സ്ഥാപനത്തിന്റെ വിലാസവും വാർഷിക വിറ്റുവരവും നൽകുക.എത്ര വർഷത്തേക്കാണ് ലൈസൻസ് വേണ്ടതെന്നും വ്യക്തമാക്കി,അപേക്ഷ സമർപ്പിക്കാം.ലൈസൻസ് ആവശ്യമായ വർഷവും കമ്പനിയുടെ വിറ്റുവരവുമനുസരിച്ചായിരിക്കും ലൈസൻസ് ഫീസ് നൽകേണ്ടത്.കാർഡിലൂടെയോ നെറ്റ് ബാങ്കിങ്ങിലൂടെയോ യുപിഐ വഴിയോ ഫീസടയ്ക്കാം.അന്നുതന്നെ ഇ–മെയിലിൽ സർട്ടിഫിക്കറ്റ് ലഭിക്കും.സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ വരുത്താനും വെബ്സൈറ്റിലൂടെ സാധിക്കും.സാങ്കേതിക സഹായങ്ങൾക്ക് 7412848893, 7412847806 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.info@fssai-foodlicense.com എന്ന ഇ–മെയിൽ വിലാസത്തിലും സംശയങ്ങൾ ചോദിക്കാം.

 

 

 

 

 

 

 

 

 

17 June 2024

Latest News