Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ സർക്കാർ ജോലികളിൽ വിദേശ ജീവനക്കാരുടെ എണ്ണം കുറയുന്നു

കുവൈത്ത്:കുവൈത്തിൽ സർക്കാർ മേഖലയിലെ വിദേശി ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വന്നതായി റിപ്പോർട്ട്.ഏറ്റവും പുതിയ സ്ഥിതി വിവരക്കണക്കനുസരിച്ചു ഒരു ലക്ഷത്തി ഇരുപത്തിമൂവായിരമാണ് പൊതുമേഖലയിലെ വിദേശി ജീവനകകരുടെ എണ്ണം.ചില വകുപ്പുകൾ പൂർണമായി സ്വദേശി വൽക്കരണം നടപ്പാക്കിയതായും കണക്കുകൾ വ്യക്തമാക്കുന്നു.സിവിൽ ഇൻഫർമേഷൻ അതോറിറ്റിയാണ് പൊതുമേഖലാ ജീവനക്കാരുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്ക് പുറത്തു വിട്ടത്.വിദേശി ജീവനകകാരുടെ എണ്ണം 127,000 നിന്ന് 123,000ആയി കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ചില ഡിപ്പാർട്ടുമെന്റുകളിൽ പേരിനു പോലും വിദേശികൾ ഇല്ലാത്ത സാഹചര്യവും സംജാതമായിട്ടുണ്ട്.കുവൈത്ത് അതോറിറ്റി ഫോർ പാർട്ണർ ഷിപ്പ് പ്രൊജക്റ്റ്,പബ്ലിക് അതോറിറ്റി ഫോർ ഖുർആൻ അനസ് സുന്നത് എന്നെ വകുപ്പുകളിൽ പൂജ്യം ശതമാനമാണ് വിദേശി സാന്നിധ്യം.ഇന്റർനാഷനൽ ഓർഗനൈസേഷൻസ് ലെയ്‌സൺ ഓഫീസ്,മുനിസിപ്പൽ കൗൺസിൽ എന്നിവിടങ്ങളിൽ ഒരാൾ വീതവും സ്റ്റോക് എക്സ്ചേഞ്ചിൽ മൂന്നും സിറ്റിസൺ സർവീസ് ഏജൻസിയിൽ എട്ടും വിദേശികൾ മാത്രമാണ് ജീവനക്കാരായുള്ളത്.പൊതുമേഖലാ സ്ഥാപനങ്ങളായ കുവൈത്ത് ഓയിൽ കമ്പനിയിൽ 2000 വിദേശികളും കുവൈത്ത് ഫ്‌ളോർമിൽ ആൻഡ് ബേക്കറീസ് കമ്പനിയിൽ 4425 വിദേശികളും തൊഴിലെടുക്കുന്നതായും കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ വിദേശികൾ ജോലി ചെയ്യുന്നത് ആരോഗ്യമന്ത്രാലയത്തിലാണ്.33,926 ആണ് വിദേശി ജീവനകകരുടെ എണ്ണം. 27,545 പേരുമായി വിദ്യാഭ്യാസ മന്ത്രാലയം രണ്ടാം സ്ഥാനത്തുണ്ട്.സിവിൽ ഇൻഫർമേഷൻ അതോറിറ്റിയാണ് പൊതുമേഖലാ ജീവനക്കാരുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്ക് പുറത്തു വിട്ടത്.

 

 

21 November 2024

Latest News