Tue , Jan 28 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റിൽ കുടുംബവിസ പുതുക്കാനുള്ള ശമ്പള പരിധി വർധിപ്പിച്ചു

കുവൈറ്റ് സിറ്റി: രാജ്യത്തെ വിദേശികളുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യവുമായി കുവൈറ്റിൽ കുടുംബ വിസ പുതുക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പളപരിധി സർക്കാർ ഉയർത്തി.ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖാലിദ് അൽ ജറാഹിന്റെ ഉത്തരവ് പ്രകാരം കുറഞ്ഞ ശമ്പള പരിധി 450 ദിനാറിൽ നിന്ന് 500 ദിനാറായാണ് ഉയർത്തിയത്.2016 ലായിരുന്നു അവസാനമായി കുവൈറ്റ് കുടുംബ വിസ ലഭിക്കുന്നതിനുള്ള കുറഞ്ഞ ശമ്പളപരിധി 250 ദിനാറിൽ നിന്ന് 450 ദിനാറായി ഉയർത്തിയത്. എന്നാൽ ഈ സമയത്ത് കുടുംബത്തെ കൊണ്ടുവന്ന മലയാളികൾ അടക്കമുള്ള നിരവധി വിദേശികൾ ഇപ്പോഴും രാജ്യത്ത് കഴിയുന്നുണ്ട്.പുതിയ നിബന്ധന ഏറെ ദോഷകരമായി തന്നെ ഇവരെ ബാധിക്കുന്നുമുണ്ട്.അതേസമയം,പുതിയ ഉത്തരവ് അനുസരിച്ച്  അധ്യാപകർ,നിയമ സാമ്പത്തിക ഉപദേഷ്ടാക്കൾ,മാധ്യമ പ്രവർത്തകർ,എൻജിനീയർമാർ, ഡോക്ടർസ്,നഴ്സുമാർ,കായിക പരിശീലകർ,കായിക താരങ്ങൾ,പൈലറ്റുമാർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.

28 January 2025

Latest News