Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ചെക്ക് കേസിൽ പെടുന്നവരുടെ ചെക്ക്ബുക്കുകൾ പിൻവലിക്കും

ദോഹ:ചെക്ക് കേസിൽ ഉൾപ്പെടുന്ന വ്യക്തികൾക്കും കമ്പനികൾക്കും ഒരു വർഷത്തേക്ക് ചെക്ക് അനുവദിക്കാനുള്ള സൗകര്യം പിൻവലിക്കുമെന്ന് സുപ്രീം ജുഡീഷ്യറി കൗൺസിൽ ക്രിമിനൽ കോടതി.ചെക്കുകൾ പണമില്ലാതെ മടങ്ങുന്ന സംഭവങ്ങൾ നിയന്ത്രിക്കാൻ ക്രിമിനൽ കോടതിയും ഖത്തർ സെൻട്രൽ ബാങ്കും സംയുക്തമായി ആരംഭിച്ച നടപടികളുടെ ഭാഗമായാണിത്.സ്ഥിരമായി വണ്ടിച്ചെക്കുകൾ നൽകുകയും പല തവണ ഇത്തരം കേസുകളിൽപ്പെടുകയും ചെയ്ത വ്യക്തികളെയും കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തുന്നതിനുള്ള നടപടികളും തുടങ്ങി കഴിഞ്ഞു.2018ൽ 37,130 ചെക്ക് കേസുകളാണ് മിസ്ഡിമീനേഴ്‌സ് കോടതിയിൽ എത്തിയത്.ഇതിൽ 34,882 കേസുകൾ തീർപ്പാക്കുകയും ചെയ്‌തു.ഖത്തറിൽ ചെക്ക് കേസുകൾക്ക് മൂന്നു മാസം മുതൽ മൂന്നു വർഷം വരെ തടവും 3,000 റിയാലിൽ കുറയാത്ത പിഴയുമാണ് ശിക്ഷ.വ്യപാര നിയമത്തിലെ ചെക്ക് കേസുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 604ലെ അധിക ശിക്ഷകൾ നടപ്പാക്കുന്ന നടപടിയാണ്  മിസ്ടിമീനേഴ്‌സ് കോർട്ട് ആരംഭിച്ചത്.ചെക്കുമായി ബന്ധപ്പെട്ട കേസിൽ ആരെങ്കിലും ശിക്ഷിക്കപെട്ടാൽ പ്രസ്തുത വ്യക്തിയിൽ നിന്ന് ചെക്ക് ബുക്കുകൾ പിൻവലിക്കാനും ഒരു വർഷത്തേക്ക് പുതിയ ചെക്ക് ബുക്കുകൾ അനുവദിക്കുന്നത് തടയാനും നിയമം നിർദ്ദേശിക്കുന്നു.ശിക്ഷിക്കപ്പെട്ട വ്യക്തികൾക്കും കമ്പനികൾക്കും ഇത് ബാധകമായിരിക്കും.

21 November 2024

Latest News