Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നൽകാനൊരുങ്ങി സമസ്ത

സൗദി അറേബ്യ:പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്ക് സമസ്ത നേതൃത്വം നല്‍കുമെന്ന് സമസ്ത കേരളാ ജംഇയ്യത്തുള്‍ ഉലമാ ജനറല്‍ സെക്രട്ടറി ആലികുട്ടി മുസ്‍ലിയാര്‍.സാധ്യമാകുന്ന എല്ലാ വിഭാഗം ജനങ്ങളെയും നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ഒരുമിപ്പിച്ച് കൊണ്ടു പോകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം
വ്യക്തമാക്കി.ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൗദിയിലെ ദമ്മാമിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.പൗരത്വ ഭേദഗതി നിയമത്തെ ഒരു നിലക്കും അംഗീകരിക്കുന്നില്ല.അതിനെതിരായി ഏതറ്റം വരെയും പോകാന്‍ സമസ്ത തയ്യാറാണെന്നും സെക്രട്ടറി വ്യക്തമാക്കി.സമസ്തയുടെ പ്രവാസി പോഷക സംഘടനയായ എസ്.ഐ.സി യുടെ നേതൃത്വത്തില്‍ അടുത്ത വെള്ളിയാഴ്ച് സൗദിയിലെ മുപ്പത് സ്ഥലങ്ങളില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.ആലികുട്ടി മുസ്ല്യര്‍,അലവികുട്ടി ഒളവട്ടൂര്‍,അബ്ദുറഹ്മാന്‍ മൗലവി,ഇബ്രാഹീം ഓമശ്ശേരി,അബ്ദുറഹ്മാന്‍ പൂനൂര്‍,ബശീര്‍ ബാഖവി,ഫവാസ് ഹുദവി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

 

 

 

11 December 2024

Latest News