Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദേശിയ ദിനാഘോഷ നിറവിൽ യുഎഇ

അബുദാബി:ഡിസംബർ രണ്ട് യു.എ.ഇ.യിൽ ജീവിക്കുന്നവർക്കെല്ലാം ആഘോഷത്തിന്റെ ദിവസമാണ്.രാജ്യം 48-ാമത് ദേശീയദിനം ആഘോഷിക്കുമ്പോൾ സ്വദേശികളും പ്രവാസികളുമെല്ലാം അതിൽ ഒരേ മനസ്സോടെ അണിനിരക്കുകയാണ്.രാഷ്ട്രരൂപവത്കരണത്തിന്റെ 48 ആണ്ടുകൾ പിന്നിടുമ്പോൾ ലോകത്തിനുമുന്നിൽ വലിയ നേട്ടങ്ങളോടെയാണ് യു.എ.ഇ. നിലകൊള്ളുന്നത്.വിദ്യാഭ്യാസം, ആരോഗ്യം,ശാസ്ത്രസാങ്കേതിക വിദ്യ എന്നിവയിലെല്ലാം ലോകത്തിലെ മറ്റേത് മുൻനിര രാഷ്ട്രത്തോടും ചേർന്നുനിൽക്കുന്ന വികസനമാണ് യു.എ.ഇ.യിൽ നടന്നുവരുന്നത്.1971 ഡിസംബർ രണ്ടിന് അബുദാബി, ദുബായ്,ഷാർജ,അജ്മാൻ,ഫുജൈറ,ഉം അൽ ഖുവൈൻ എന്നീ എമിറേറ്റുകളെ യുണൈറ്റഡ് അറബ് എമിറേറ്റ് എന്ന ഒരുപേരിൽ ചേർത്തുനിർത്തുമ്പോൾ മണൽക്കൂനകളും കടൽത്തീരങ്ങളും മാത്രമുള്ള ഒരു മേഖലയായിരുന്നു ഇത്.യു.എ.ഇ.യോടുള്ള ദൃഢവിശ്വാസം വീണ്ടും ഊട്ടിയുറപ്പിക്കപ്പെടുകയാണ് ദേശീയദിനത്തിലെന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.സമഗ്ര വികസനത്തിലൂടെ ലോകത്തെ അതിശയിപ്പിക്കാൻ രാഷ്ട്രത്തെ സജ്ജമാക്കിയ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.യു.എ.ഇ. ഏകീകരണത്തിന്റെ അടയാളമായ ശൈഖ് സായിദിന്റെയും അദ്ദേഹത്തിന്റെ ആത്മമിത്രവും യു.എ.ഇ. സ്ഥാപകനുമായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.യു.എ.ഇ. ഏകീകരണത്തിന്റെ അടയാളമായ ശൈഖ് സായിദിന്റെയും അദ്ദേഹത്തിന്റെ ആത്മമിത്രവും യു.എ.ഇ. സ്ഥാപകനുമായ ശൈഖ് റാഷിദ് ബിൻ സായിദ് അൽ മക്തൂമിന്റെയും സ്മരണയിലാണ് നാല്പത്തെട്ടാം ദേശീയദിനത്തിൽ രാഷ്ട്രമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

 

 

 

19 April 2024

Latest News