Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരവുമായി സൗദി

സൗദി അറേബ്യ:സൗദിയില്‍ വ്യവസായ മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് ധാരണ.രാജ്യത്തെ സുപ്രധാനമായ അഞ്ച് വകുപ്പുകള്‍ തമ്മിലാണ് സ്വദേശി തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിന് തമ്മില്‍ ധാരണയിലെത്തിയത്.ഇത് വഴി വര്‍ഷം മുപ്പത്തിയാറായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.തൊഴില്‍ സാമൂഹ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ധാരണ.സുപ്രധാന വകുപ്പുകളായ വ്യവസായ ധാതുവിഭവ മന്ത്രാലയം,സാങ്കേതിക തൊഴില്‍ പരിശീലന ജനറല്‍ ഓര്‍ഗനൈസേഷന്‍,മാനവ വിഭവശേഷി ഫണ്ട്,സൗദി ചേമ്പേഴ്‌സ് കൗണ്‍സില്‍ എന്നീ വകുപ്പുകള്‍ ചേര്‍ന്നാണ് തൊഴില്‍ സാമൂഹ്യ മന്ത്രാലയം ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചത്.തൊഴില്‍ സാമൂഹ്യ വികസന വകുപ്പ് മന്ത്രി എന്‍ജിനീയര്‍ അഹമദ് ബിന്‍ സുലൈമാന്‍ അല്‍റാജിഇ,ധാതുവിഭവ വകുപ്പ് മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹീം അല്‍ഖുറൈഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണ.സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിലെ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കുന്നതിനും അതിനായി പ്രോത്സാഹനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ ധാരണ.ഇത് വഴി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി മുപ്പത്തിയാറായിരത്തോളം തൊഴിലവസരങ്ങള്‍ ഒരു വര്‍ഷത്തിനകം വ്യവസായ മേഖലയില്‍ ഒരുക്കാനാണ് പദ്ധതി. ഇതിന് വേണ്ട പരിശീലന പ്രോത്സാഹന പരിപാടികള്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് സംഘടിപ്പിക്കുക,തൊഴിലന്വേഷകര്‍ക്ക് ജോലി നല്‍കുന്നുണ്ടോ എന്ന് നിരീക്ഷിച്ച് ഉറപ്പ് വരുത്തുക,ആവശ്യമായ സഹായങ്ങള്‍ ഒരുക്കുക,മാസാന്ത റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുക തുടങ്ങിയ നിബന്ധനകളാണ് ധാരണയിലുള്‍പ്പെടുത്തിയിരിക്കുന്നത്.

 

 

 

21 November 2024

Latest News