ഖത്തറിൽ പുതിയ മേൽവിലാസ നിയമം നടപ്പിലാക്കുന്നു
ഖത്തർ:ഖത്തറില്‍ പുതിയ ദേശീയ മേല്‍വിലാസ നിയമം നടപ്പാക്കുന്നതിന്‍റെ ഭാഗമായുള്ള വിവരശേഖരണ നടപടികള്‍ ആരംഭിച്ചു.ഓണ്‍ലൈന്‍ സേവന സംവിധാനമായ മെട്രാഷ് ടു വിലൂടെയും സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളിലൂടെയോ ജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം.പൗരന്മാര്‍,പ്രവാസികള്‍,സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്കെല്ലാം തങ്ങളുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇത്തരത്തിൽ രജിസ്റ്റര്‍ ചെയ്യണം.
രാജ്യത്ത് ദേശീയ മേല്‍വിലാസ നിയമം നടപ്പില്‍ വരുത്താനൊരുങ്ങുന്ന കാര്യം നേരത്തെ ഖത്തര്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.ഇതിനായുള്ള നടപടികളെല്ലാം പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം ട്വിറ്റിലൂടെ വ്യക്തമാക്കി.പൗരൻമാരുെടയും രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും മുഴുവന്‍ വിവരങ്ങളും ഡിജിറ്റൽവത്കരിക്കുകയാണ് നിയമം വഴി ചെയ്യുന്നത്. നിയമപ്രകാരമുള്ള അടിസ്ഥാനവിവരങ്ങൾ പൗരൻമാർക്ക് സമർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണിപ്പോൾ മന്ത്രാലയമെന്ന് പൊതുസുരക്ഷാ വകുപ്പിലെ ദേശീയ മേൽവിലാസ നിയമവിഭാഗത്തിൻെറ തലവൻ ലെഫ്റ്റനൻറ് കേണൽ ഡോ.അബ്ദുല്ല സയിദ് അൽ സഹ്ലി പറഞ്ഞു.ദേശീയ മേൽവിലാസ രജിസ്ട്രിയാണ് തയാറാക്കുക.ഇതിലേക്ക് മെട്രാഷ് ടു വിലൂടെയോ സർക്കാർ സേവന കേന്ദ്രങ്ങളിലൂടെയോ ജനങ്ങൾ വിവരങ്ങൾ നൽകണം.
നിയമത്തിൻെറ വിവിധ കാര്യങ്ങൾ സംബന്ധിച്ച അറിവ് നൽകാനായി സർവീസ് സെൻററിൽ ദേശീയ മേൽവിലാസ നിയമ വിഭാഗം തന്നെ പ്രവർത്തിക്കുന്നതായിരിക്കും.പൗരന്മാര്‍,പ്രവാസികള്‍,സ്ഥാപനങ്ങള്‍,
കമ്പനികള്‍ എന്നിവക്കെല്ലാം തങ്ങളുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇത്തരത്തിൽ രജിസ്റ്റര്‍ ചെയ്യണം.നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2 പ്രകാരം വ്യക്തി താമസിക്കുന്ന വിലാസം, ലാൻറ്ഫോൺ നമ്പര്‍,മൊബൈല്‍ നമ്പര്‍,ഇമെയില്‍ വിലാസം, സ്വദേശത്തെ സ്ഥിര മേല്‍വിലാസം തുടങ്ങിയ വിവരങ്ങളാണ് നൽകേണ്ടത്.സര്‍ക്കാര്‍,സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ തൊഴിലുടമയുടെ വിലാസവും നല്‍കണം.കൂടാതെ കോംപീറ്റൻറ് അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും കൈമാറേണ്ടതുണ്ട്. വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അതുസംബന്ധിച്ച് ആ വ്യക്തി നല്‍കുന്ന വിശദീകരണം ഔദ്യോഗികമായി തന്നെ രേഖപ്പെടുത്തും.കുട്ടികളുടെ വിവരങ്ങൾ അവരുടെ രക്ഷിതാക്കളാണ് നൽകേണ്ടത്.
3 December 2024