Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖുർആൻ ലേണിംഗ് സ്‌കൂൾ സംഗമം ദോഹയിൽ നടന്നു

ദോഹ:ത്തറിലെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പഠന ക്ലാസ്സുകളിലെ ഖുര്‍ആന്‍ പഠിതാക്കള്‍ മര്‍ഖിയ്യയിലെ ഈദുല്‍ ഖൈരിയ്യ ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്നു.ഖുര്‍ആന്‍ പഠനത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിച്ചുകൊണ്ട് ശൈഖ് അബ്ദുല്ല ബിന്‍ സൈദ് ആല്‍ മഹ്മൂദ് സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.ദൈവ സ്മരണ ജീവിതത്തിലുടനീളം നിലനിര്‍ത്തിയാല്‍ മാത്രമേ ജീവിത്തിന്റെ ഉയര്‍ച്ചയെയും താഴ്ച്ചയെയും ഒരുപോലെ അഭിമുഖീകരിക്കാന്‍ മനുഷ്യര്‍ക്ക് സാധ്യമാവൂ എന്നും ഖുര്‍ആന്‍ വിശ്വാസിയുടെ ജീവിതത്തിന്റെ വഴിവിളക്കായി മാറണമെന്നും സംഗമത്തില്‍ സംസാരിച്ച പ്രമുഖ പണ്ഡിതന്‍ അഹമ്മദ് കുട്ടി മദനി പറഞ്ഞു.അതീവ ഹൃദ്യവും ലളിതവുമാണ് ഖുര്‍ആനെന്ന് പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനുമായ പി എം എ ഗഫൂര്‍ അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ പരിചയപ്പെടുത്തുന്ന ദൈവത്തിന്റെ സ്‌നേഹത്തെയും സൗന്ദര്യത്തെയും കുറിച്ച് മനസ്സിലാക്കാതെ ഖുര്‍ആന്‍ പഠനം പൂര്‍ണ്ണമാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

11 December 2024

Latest News