Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജനങ്ങൾക്ക് കരുത്ത് പകരാൻ പുതിയ നിയമവുമായി യുഎഇ

യുഎഇ:നങ്ങൾക്ക് വീണ്ടും സഹിഷ്ണുതയുടെയും കാരുണ്യത്തിൻെറയും കൈനീട്ടവുമായി യു.എ.ഇ.സാമ്പത്തികമായി തകർച്ച നേരിടുന്നവർക്ക് താങ്ങ് നൽകാനുതകുന്ന നിയമത്തിന് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകി.കടങ്ങളും ബാധ്യതകളും വീട്ടാൻ കഴിയാതെ പോകുന്നവർക്ക് ജീവിതത്തിൽ പിടിച്ചു നിൽക്കാൻ കരുത്തു പകരുന്നതാണ് പുതിയ നിയമം.കടങ്ങൾ നേരിടുകയോ സാമ്പത്തിക തകർച്ചയുടെ വക്കിൽ നിൽക്കുകയോ ചെയ്യുന്ന യു.എ.ഇയിലെ ജനങ്ങളെ കടങ്ങൾ വീട്ടുവാനും സംരംഭങ്ങൾ പിടിച്ചു നിർത്തുവാനും പിന്തുണക്കുകയാണ് നിയമം കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിനു പുറമെ നിയമക്കുരുക്കുകളിൽ നിന്നും സംരക്ഷിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ട്.പാപ്പരായ ആളുകളെ സാമ്പത്തിക കുറ്റവാളികൾ എന്ന പട്ടികയിൽ പെടുത്താതെ,അഭിമാനക്ഷതമില്ലാതെ ജീവിക്കുവാനും കുടുംബങ്ങളെ നയിക്കുവാനും സൗകര്യമൊരുക്കും.2020 ജനുവരി മുതൽ നിലവിൽ വരുന്ന നിയമം കട ബാധ്യത ഉള്ളവരെയും കടം നൽകിയവരെയും ഒരുമിച്ചിരുത്തി മൂന്നു വർഷം കൊണ്ട് ഒത്തുതീർപ്പ് സാധ്യമാക്കാൻ വ്യവസ്ഥ ഒരുക്കുന്നു.സുസ്ഥിരമായ ആഗോള സാമ്പത്തിക-വാണിജ്യ കേന്ദ്രം എന്ന നിലയിൽ യു.എ.ഇയുടെ കരുത്തും ഉത്തരവാദിത്വവും വ്യക്തമാക്കുന്നതാണ് ഈ നിയമം.ഈ നിയമത്തിൻെറ പരിരക്ഷ ആർക്കൊക്കെയാണ് ലഭിക്കുക എന്നതു സംബന്ധിച്ച കൂടുതൽ കൃത്യത അടുത്ത ദിവസങ്ങളിൽ പുറത്തുവരും.

 

 

 

21 November 2024

Latest News