Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ വിദേശ അധ്യാപകരെ നിയമിക്കുന്നതിന് കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തുന്നു

കുവൈത്ത്:കുവൈത്തിൽ വിദേശി അധ്യാപക നിയമനത്തിനു രാജ്യം തിരിച്ചു ക്വാട്ട നിശ്ചയിക്കാൻ നിർദേശം.ഇതുമായി ബന്ധപ്പെട്ടു പാർലിമെന്റിൽ സമർപ്പിക്കപ്പെട്ട ബില്ലിനു വിദ്യാഭ്യാസസമിതി അംഗീകാരം നൽകി.പരിചയസമ്പത്തുള്ളവരെ മാത്രം നിയമിച്ചാൽ മതിയെന്നും നിർദ്ദേശമുണ്ട്.അൽ തബ്തബാഇ എംപിയാണ് സ്‌കൂളുകളിൽ വിദേശി അധ്യാപകരെ നിയമിക്കുന്നതിന് കൂടുതൽ വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും നിലവിലുള്ളവ പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടു കരട് നിർദേശം അവതരിപ്പിച്ചത്. അധ്യാപരെ നിയമിക്കുമ്പോള്‍ രാജ്യം തിരിച്ചു ക്വാട്ട നിശ്ചയിക്കണമെന്നും വിദ്യാഭ്യാസ നിലവാരത്തിൽ മുന്നിട്ട് നിൽക്കുന്ന രാജ്യങ്ങളിൽനിന്ന് കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും എംപി നിർദേശിച്ചു.ഇത് വഴി അധ്യായനത്തിൽ വൈവിധ്യം സാധ്യമാക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വിദേശ അധ്യാപകര്‍ക്ക് ബിരുദാനന്ത ബിരുദവും ചുരുങ്ങിയത് പത്തുവര്‍ഷത്തെ പരിചയവും നിർബന്ധമാക്കണമെന്നും കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു. അധ്യാപകരുടെ യോഗ്യതാസർട്ടിഫിക്കറ്റുകൾ വ്യാജമല്ലെന്നു ഉറപ്പു വരുത്തണമെന്നും എം.പി കൂട്ടിച്ചേർത്തു.രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദേശ അധ്യാപകരുടെ കുത്തൊഴുക്കാണെന്നും സ്വദേശി അധ്യാപകരുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.പാര്‍ലമെന്‍റ് വിദ്യാഭ്യാസ സമിതിയുടെ അംഗീകാരം ലഭിച്ച നിർദേശം നിയമകാര്യ സമിതിയുടെ പരിഗണക്കു വിട്ടു.

 

 

 

 

 

 

 

21 November 2024

Latest News