Tue , Oct 22 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ പുതിയ പ്രധാനമന്ത്രിയായി ശൈഖ് സബാഹ് സ്ഥാനമേറ്റു

കുവൈത്ത്:കുവൈത്തിൽ പുതിയ പ്രധാനമന്ത്രിയായി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെ നിശ്ചയിച്ചു.ശൈഖ് ജാബിർ മുബാറക് അസ്സബാഹ് പ്രധാനമന്ത്രിയായി തുടരാൻ വിസമ്മതിച്ചതിനെ തുടർന്നാണ് നിലവിൽ വിദേശകാര്യ മന്ത്രി സഥാനം വഹിക്കുന്ന ശൈഖ് സബാഹ് ഖാലിദിന് നറുക്ക് വീണത്.മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് സ്പീക്കർ മർസൂഖ് അൽ ഗാനിം,രാജിവെച്ച ശൈഖ് ജാബിർ മുബാറക് അസ്സബാഹ്,രാജകുടുംബത്തിലെ പ്രമുഖനും മുൻപ്രധാനമന്ത്രിയുമായ ശൈഖ് നാസർ മുഹമ്മദ് അസ്സബാഹ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു അമീർ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് പുതിയ മന്ത്രിസഭയുണ്ടാക്കാന്‍ ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹിനോട് നിർദേശിച്ചത്.കാവൽ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രി കൂടിയായ ഇദ്ദേഹത്തിനു കഴിഞ്ഞ ദിവസം മുതൽ പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതലയും ഏല്പിക്കപ്പെട്ടിരുന്നു.കുവൈത്ത് ഭരണഘടന പ്രകാരം പ്രധാനമന്ത്രിക്ക് മറ്റു വകുപ്പുകളുടെ ചുമതല ഏൽക്കാനാവില്ല എന്നതിനാൽ വിദേശകാര്യ മന്ത്രിസ്ഥാനത്ത് ഷെയ്ഖ് സബാഹ് ഖാലിദ് അസ്സബാഹിന് പകരം മറ്റൊരാൾ വരുമെന്നാണ് സൂചന.പുതിയ കാബിനറ്റിൽ കാവൽ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ഒപ്പം പുതുമുഖങ്ങളും ഉണ്ടാകുമെന്നു ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

 

 

 

22 October 2024

Latest News