Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്ത് അമീർ ഉടൻ തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു

കുവൈത്ത് സിറ്റി:കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ ഇന്ത്യന്‍ സന്ദര്‍ശനം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രത്യാശ പ്രകടിപ്പിച്ചു.ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ സൗഹൃദ ബന്ധത്തെ ഉപരാഷ്ട്രപതി പ്രകീർത്തിച്ചതായും ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം ഇബ്രാഹീം അല്‍ നജീമിനെ ഉദ്ധരിച്ച് കൊണ്ട് കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുന റിപ്പോര്‍ട്ട് ചെയ്തു.ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര,നിക്ഷേപ വിനിമയം ബന്ധം വിശാലമായ തലത്തില്‍ ഉയര്‍ത്തുവാനും വര്‍ദ്ധിപ്പിക്കാനും ഉപരാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ അളവില്‍ ഏഴ് ശതമാനം കുവൈത്തില്‍ നിന്നാണ്.വിദേശ നിക്ഷേപകര്‍ക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യമാണു ഇന്ത്യയില്‍ നിലനില്‍ക്കുന്നത്.പ്രത്യേകിച്ച് സ്വകാര്യ,സര്‍ക്കാര്‍ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തത്തിന്റെയും ആകര്‍ഷകമായ നിയമങ്ങളുടെയും നികുതി ഇളവുകളുടെയും വെളിച്ചത്തില്‍ ഇന്ത്യയിലെ വിദേശ നിക്ഷേപ സാഹചര്യം അനുകൂലമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

രു രാജ്യങ്ങളിലേയും സ്വകാര്യ വാണിജ്യ വ്യവസായ മേഖലകള്‍,നിക്ഷേപ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ മേഖലകള്‍ മുതലായവയുടെ പ്രതിനിധികള്‍ യോജിച്ച് കൊണ്ടുള്ള ഒരു സാമ്പത്തിക ഫോറം രൂപവത്ക്കരിക്കുന്നതിനു ഡല്‍ഹിയില്‍ ഒരു സമ്മേളനം നടത്താനുള്ള ആശയവും ഉപരാഷ്ട്രപതി മുന്നോട്ടുവച്ചു.കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന് ഇരു സൗഹൃദ രാജ്യങ്ങളിലെയും രാഷ്ട്രീയ നേതൃത്വത്തിന്റെ താല്‍പര്യം ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം ഇബ്രാഹീം അല്‍ നജീം ചൂണ്ടിക്കാട്ടി.ഇന്ത്യയിലെ വിവിധ മേഖലകളില്‍ കുവൈത്ത് നിക്ഷേപ സമിതിയുടെ നിക്ഷേപം ഏകദേശം അഞ്ച് ബില്യണ്‍ ഡോളറാണെന്നും സ്ഥാനപതി പറഞ്ഞു.നിലവിലെ വ്യാപാര കണക്കുകള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

21 November 2024

Latest News