Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഇന്ത്യയുടെ സ്വന്തം റുപേ കാർഡുമായി യു.എ.ഇ

അബുദാബി:ന്ത്യയുടെ സ്വന്തം റുപേ കാർഡ് നിലവിൽ വരുന്ന മധ്യപൂർവ ദേശത്തെ ആദ്യ രാജ്യം എന്ന വിശേഷണം ഇനി യു.എ.ഇക്ക് സ്വന്തം.റുപേ കാർഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിനു നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയും യു.എ.ഇയിലെ മെർക്കുറി പേയ്‌മെന്റും തമ്മിൽ ധാരണാപത്രം ഒപ്പുവയ്ക്കുമെന്ന് ഇന്ത്യൻ സ്ഥാനാപതി നവദീപ് സിംഗ് സൂരി അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ശനിയാഴ്ച റുപേ കാർഡ് അബുദാബിയിൽ പുറത്തിറക്കുന്നത്.നിലവിൽ സിംഗപ്പൂരിലും ഭൂട്ടാനിലുമാണ് ഇന്ത്യക്ക് പുറത്ത് റുപേ കാർഡ് ഉപയോഗിക്കുന്നത്.

വിസ,മാസ്റ്റർകാർഡ് തുടങ്ങിയവയ്ക്ക് പകരമായിട്ടാണ് റുപേ കാർഡ്.യു.എ.ഇയിലെ പി.ഒ.എസ് ടെർമിനലുകളിലും എല്ലാ ഔട്ട്ലെറ്റുകളിലും റുപേ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നതായിരിക്കും.പണമിടപാടുകൾക്ക് മാസ്റ്റർ,വിസ ഡെബിറ്റ് കാർഡുകളേക്കാൾ നിരക്ക് വളരെക്കുറവാണ്.സാധാരണ ഡെബിറ്റ് കാർഡുകൾ പോലെ എ.ടി.എം,പി.ഒ.എസ്,ഓൺലൈൻ സെയിൽസ് എന്നീ ആവശ്യങ്ങൾക്കും റുപേ കാർഡുകൾ ഉപയോഗിക്കാം.ഇടപാടുകൾ അതിവേഗം പൂർത്തിയാകും എന്നതാണ് പ്രത്യേകത.ഡിജിറ്റൽ പേയ്‌മെന്റുകൾ,വ്യാപാരം,ടൂറിസം എന്നിവയിൽ ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന് പിന്നിലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശനത്തോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ വിവിധ രംഗങ്ങളിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുമെന്നും നവദീപ് സിംഗ് സൂരി  പറഞ്ഞു.

19 April 2024

Latest News