Sat , Jul 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്ത് സിറ്റിയുടെ മുകഛായ മാറ്റാൻ വികസനപദ്ധതി

കുവൈത്ത് സിറ്റി:കുവൈത്ത് സിറ്റിയുടെ മുകഛായ മാറ്റാൻ പദ്ധതി. കുവൈത്ത് സിറ്റി അർബൻ പ്ലാൻ പ്രൊജക്ട്-2030 എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ മിർഗാബ് മുതൽ മാലിയ വരെ നീണ്ടുനിൽക്കുന്ന കുവൈത്ത് സിറ്റിയുടെ മുഖച്ഛായ തന്നെയാണ് മാറാൻ പോകുന്നത്.താമസമേഖലയും വാണിജ്യമേഖലയുമൊക്കെ ചേർന്നുള്ള ബഹുമുഖ പദ്ധതികളാകും ഇതിലൂടെ പൂർത്തിയാക്കുക.നിർദിഷ്ട മെട്രോ റെയിലുമായി ബന്ധപ്പെട്ട സ്റ്റേഷനുകൾ,നവീകരിക്കുന്ന പൊതുഗതാഗത സംവിധാനങ്ങൾ,വാണിജ്യസ്ഥാപനങ്ങൾ,ആഢംബര ഹോട്ടൽ അപ്പാർട്മെന്റുകൾ,റിക്രിയേഷൻ കേന്ദ്രങ്ങൾ,പൊതുസേവന സംവിധാനങ്ങൾ തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങൾ ആണ് ഒരുക്കുന്നത്.ഒപ്പം പൈതൃകങ്ങൾ കാത്തുസൂക്ഷിക്കുന്ന സംവിധാനങ്ങളും ക്രമീകരിക്കും.

ബ്ദുല്ല സ്ട്രീറ്റ്,മുബാറക് സ്ട്രീറ്റ്,മുബാറൽ അൽ കബീർ സ്ട്രീറ്റ്,ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ്,ജാബർ അൽ മുബാറക് സ്ട്രീറ്റ്,ഫഹദ് അൽ സാലെം സ്ട്രീറ്റ് എന്നിവയെല്ലാം നവീകരിക്കും.വികസനം ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര പദ്ധതികളാണ് ആവിഷ്കരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.സാമൂഹിക-സാമ്പത്തിക രംഗത്തെ കാലാനുസൃത മാറ്റങ്ങൾ അനുഭവവേദ്യമാക്കുന്നതിന് നഗരവൽക്കരണം ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ.അതിനനുസരിച്ചാണ് കുവൈത്ത് സിറ്റിയുടെ മുഖഛായ മാറ്റുന്നതിനുള്ള പദ്ധതികളും.സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോട് കൂടിയായിരിക്കും പദ്ധതികൾ നടപ്പാക്കുക.

 

 

 

 

 

 

27 July 2024

Latest News