Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മക്ക-മദീന അല്‍ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിച്ചു

സൗദി അറേബ്യ:ക്ക-മദീന അൽ ഹറമൈൻ ട്രെയിൻ ജനുവരി മുതല്‍ എല്ലാ ദിവസവും പതിനാറ് സർവീസുകൾ നടത്തും.ശീതകാല അവധി പ്രമാണിച്ചാണ് സർവീസുകൾ വർദ്ധിപ്പിക്കുന്നത്.ജിദ്ദയിൽ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ഒന്നാം നമ്പർ ടെർമിനൽ വഴിയാണ് സർവീസുകള്‍.ശീതകാല അവധിയുടെ തിരക്ക് പരിഗണിച്ചാണ് സർവീസുകൾ വർദ്ധിപ്പിക്കുന്നത്.ആഴ്ച്ചയില്‍ മുഴുവന്‍ ദിവസവും സര്‍വീസ് നടത്തും.ജനുവരി മൂന്ന് മുതൽ 25 വരെയാണ് പുതിയ സർവീസുകൾ.രാവിലെ എട്ടിനും രാത്രി 11നും ഇടയിൽ 16 ട്രിപ്പുകളാണ് മക്കയെയും മദീനയെയും ബന്ധിപ്പിച്ച് നടത്തുക.
നിലവിൽ ബുധൻ,വ്യാഴം,വെള്ളി,ശനി,ഞായർ ദിവസങ്ങളില്‍ 10 ട്രിപ്പുകളാണുള്ളത്.ജിദ്ദയിലെ സുലൈമാനിയ റെയിൽവേ സ്റ്റേഷൻ കത്തി നശിച്ചതിനെത്തുടർന്ന് മൂന്നു മാസത്തോളമായി നിർത്തിവെച്ച സർവീസുകൾ ഈ മാസം18നാണ് സര്‍വീസ് പുനരാരംഭിച്ചത്. സുലൈമാനിയ റെയിൽവേസ്റ്റേഷൻ തുറക്കുന്നത് വരെ ജിദ്ദയിലെ യാത്രകാര്‍ക്ക് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിലെ ഒന്നാംനമ്പർ ടെർമിനലില്‍ വഴിയാണ് യാത്ര ചെയാനാവുക.

 

 

 

 

 

26 April 2024

Latest News