Sun , Jun 07 , 2020

ഓൺലൈൻ നാടക സംവാദം - സമാജം ഫേസ്ബുക്‌ പേജ് ലൈവിൽ.... | വിമാന സര്‍വിസ് കുറയ്ക്കണമെന്ന നിര്‍ദേശം: സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് ബഹ്‌റൈന്‍ കെ.എം.സി.സി | ഹൃസ്വചിത്രം ജാൻ‌വി പ്രദർശനത്തിന് എത്തുന്നു | ബഹ്‌റൈൻ നവകേരള മുഖ്യമന്ത്രിക്കു നിവേദനം നൽകി | ഒഐസിസി ഗ്ലോബൽ കമ്മിറ്റി യൂത്ത് കെയർലേക്ക് 5 ടിക്കറ്റുകൾ നൽകും രാജു കല്ലുംപുറം | ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് (IOC) ബഹ്‌റൈൻ കമ്മിറ്റി രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട് 500 pp കിറ്റുകൾ വിതരണം ചെയ്തു | സമാജം ചാർട്ടേർഡ് വിമാനത്തിന് മികച്ച പ്രതികരണം | ബഹറൈൻ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ കൈതാങ്ങ് | ബഹറിൻ നവകേരള ഇന്ത്യൻ ക്ലബ്ബിന് ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. | പെരുന്നാൾ ദിനത്തിലും ആശ്വാസമായി ഐ സി എഫ് ഭക്ഷണ വിതരണം |

ദമ്മാമിൽ നിന്ന് കണ്ണൂരിലേക്ക് ഇനി ഗോ എയർ നേരിട്ട് സർവീസ്‌ നടത്തും

ദമ്മാം:കിഴക്കൻ പ്രവിശ്യയിലെ ആയിരക്കണക്കിന് പ്രവാസികൾക്ക് പ്രതീക്ഷ നൽകി പ്രമുഖ വിമാനക്കമ്പനിയായ ‘ഗോ എയർ’ ദമാമിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ട് സർവീസ്‌ ആരംഭിക്കുന്നു.‘ഗോ എയർ’ ഇൻറർനാഷനൽ ഓപറേഷൻ സീനിയർ ജനറൽ മാനേജർ ജലീൽ ഖാലിദാണ് ഇക്കാര്യം അറിയിച്ചത്.കാസർകോട്,കോഴിക്കോട്,വയനാട്, മംഗലാപുരം തുടങ്ങി വിവിധ ജില്ലക്കാർക്കും സമീപ സംസ്ഥാനക്കാർക്കും ഇത് കൂടുതൽ പ്രയോജനപ്രദമാകും.ഈ മാസം 19 മുതൽ സർവീസ്‌ ആരംഭിക്കും.തുടക്കത്തിൽ ആഴ്ചയിൽ നാല് സർവീസുകളാണ്‌.തിങ്കൾ,ബുധൻ,വ്യാഴം,ശനി ദിവസങ്ങളിൽ രാവിലെ 9.55 ന്‌ ദമാമിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകിട്ട് 5 ന് കണ്ണുരിൽ എത്തിച്ചേരും.ക്രിസ്മസ്‌,പുതുവൽസര സീസനുകൾ മുതലെടുത്ത് വിമാനക്കമ്പനികൾ പ്രവാസികളെ വൻ നിരക്ക് ഈടാക്കി പിഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ ഒരു ഭാഗത്തേക്ക് കേവലം 499 റിയാലും റൗണ്ട്‌ ട്രിപ്പിന്‌ 999 റിയാലുമാണ്‌.നികുതി ഉൾപ്പെടെയാണ്‌ ഈ നിരക്കെന്ന് സലീംഖാലിദ് പറഞ്ഞു.30 കിലോ ബാഗേജും 7 കിലോ ഹാന്റ് ബാഗേജും അനുവദിക്കും.5 കിലോ വീതം 30 കിലോ വരെ നേരത്തെ പണമടച്ച് അധികബാഗേജ്‌ കൊണ്ടുപോകാനുള്ള സംവിധാനവുമുണ്ട്.

ണ്ണുരിൽ നിന്ന് രാവിലെ 6.55 ന് പുറപ്പെടുന്ന വിമാനം രാവിലെ 8.55 ന് ദമാമിൽ എത്തിച്ചേരും.പ്രവൃത്തി ദിവസങ്ങളിൽ യാത്രക്കാർക്ക് നേരിട്ട് ഓഫീസിൽ എത്താനുള്ള സാധ്യതകൂടി കണക്കിലെടുത്താണ്‌ ഈ സമയം ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ അബുദാബി,മസ്ക്കത്ത്‌,കുവൈത്ത്‌, ദുബായ് എന്നിവിടങ്ങളിൽ നിന്ന് ഗോഎയർ കണ്ണൂരിലേക്ക്‌ സർവീസ്‌ നടത്തുന്നുണ്ട്.ദോഹയിൽ നിന്ന് ഉടൻ ആരംഭിക്കുമെന്ന് ജലീൽ ഖാലിദ്‌ പറഞ്ഞു.ദമാമിൽ നിന്ന് ആദ്യമായാണ് ഒരു വിമാനക്കമ്പനി കണ്ണൂരിലേക്ക്‌ നേരിട്ട് സർവീസ്‌ ആരംഭിക്കുന്നത്.കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് കൂടി സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 18 ന് പ്രമുഖരുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ഉദ്ഘാടന പരിപാടികൾ നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

 

 

 

 

 

 

7 June 2020

Latest News