Mon , Jul 13 , 2020

പാക്ടിന്റെ സ്വപ്നം യാഥാർഥ്യമായി | ഐമാക് ബഹറിൻ മീഡിയ സിറ്റി സ്കോളർഷിപ്പ് പ്രഖ്യാപിച്ചു | സമാജം വിമാന സർവ്വീസ് പതിനഞ്ചാമത്തെ വിമാനം ശനിയാഴ്ച രാവിലെ ,ഇനി നാലാം ഘട്ടം | കോവിഡ് കാലത്തെ സേവനപ്രവർത്തനങ്ങൾ, തുടർച്ചയായ 100 ദിവസങ്ങൾ പൂർത്തിയാക്കിയ ചാരിതാർഥ്യത്തിൽ ഹോപ്പ് ബഹ്‌റൈൻ. | ആലപ്പുഴ പ്രവാസി അസോസിയേഷൻ ചികിത്സ ധനസഹായം വിതരണം ചെയ്തു. | സമാജം കോവിഡ് ധനസഹായം പാവപ്പെട്ട മലയാളികൾക്ക് ടിക്കറ്റിനായി നൽകി. | കണ്ണൂർ എക്സ്പാറ്റ്സ് ഗൾഫ് എയർ വിമാനത്തിന്റെ ആദ്യ ടിക്കറ്റ് കൈമാറി | സമാജം സൗജന്യ വിമാന യാത്രക്ക് അപേക്ഷകൾ ക്ഷണിക്കുന്നു .... | പഠനം രസകരമാക്കി ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിലെ കുരുന്നുകൾ | സംസ്കൃതി ബഹ്‌റിനും, കേരള സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷനും ചേർന്ന്ചാർട്ടേർഡ് ചെയ്ത വിമാനം കൊച്ചിയിലേക്ക് പറന്നു |

സൗദിയില്‍ ഇനി നിരത്തുകള്‍ കീഴടക്കാന്‍ പച്ച ടാക്സികള്‍

റിയാദ്:രാജ്യത്ത് എല്ലായിടത്തും ടാക്‌സികളുടെ നിറം ഏകീകരിക്കുകയെന്ന ലക്ഷ്യത്തോടെ സൗദിയില്‍ ഇനി നിരത്തുകള്‍ കീഴടക്കുക പച്ച ടാക്സികള്‍.സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജുമായി സഹകരിച്ച് ട്രാൻസ്‌പോർട്ട് വകുപ്പ് ഏർപ്പെടുത്തുന്ന ഈ പരിഷ്‌കാരത്തിന്റെ ആദ്യഘട്ടം വിമാനത്താവളങ്ങളിലാണ് നടപ്പാക്കുന്നത്.ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പച്ച ടാക്സികളുടെ ചിത്രവും വാര്‍ത്തക്കൊപ്പം വകുപ്പ് പങ്കുവെച്ചിട്ടുണ്ട്.ജിപിഎസുമായി ബന്ധിപ്പിക്കുന്ന ഈ ടാക്‌സികളിൽ ഓൺലൈനിൽ പണമടക്കാനുള്ള സൗകര്യവുമുണ്ടാവും.എല്ലാ പ്രവിശ്യകളിലും ടാക്‌സി ഡ്രൈവർമാർക്ക് ഗതാഗതവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്.സന്ദർശകരും ടൂറിസ്റ്റുകളുമടക്കമുള്ള യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്നതിന് പ്രത്യേക കോഴ്‌സുകളും നൽകുന്നുണ്ട്.ടാക്‌സി കമ്പനികളുമായി സഹകരിച്ച് നടത്തുന്ന പരിശീലന പരിപാടിയിൽ ഇതുവരെ പതിനായിരത്തിലധികം പേർ പരിശീലനം പൂർത്തിയാക്കി.അറബി,ഇംഗ്ലീഷ്,ഉർദു ഭാഷകളിലാണ് പരിശീലനം നൽകിവരുന്നത്.നിലവില്‍ വെള്ള നിറത്തിലുള്ള ടാക്സികള്‍ താമസിയാതെ സൗദിയുടെ നിരത്തില്‍ നിന്ന് അപ്രക്ഷത്യമാകും.മുന്‍പ് സൗദിയുടെ ഗതാഗത നിരത്ത് കയ്യടക്കിയ മഞ്ഞ ബസുകള്‍ മാറ്റി ഇപ്പോള്‍ സാപ്കോയുടെ ചുമന്ന നിറത്തിലുള്ള ബസുകളാണ് നിരത്തില്‍ ഉള്ളത്.മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ആരഭിക്കുന്ന വേളയില്‍ സൗദിയിലെ റിയാദില്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് പുതിയ ബസ്‌ സര്‍വിസുകള്‍ ആരഭിക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടന്നു വരുകയാണ്.

 

 

 

 

13 July 2020

Latest News