Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദി എയർലൈൻസ് അന്താരാഷ്ട്ര റൂട്ടുകളിലെ സൗജന്യ ബാഗേജ് ആനുകൂല്യം വെട്ടിച്ചുരുക്കി

സൗദി അറേബ്യ:ന്താരാഷ്ട്ര റൂട്ടുകളിൽ സൗജന്യ ബാഗേജ് ആനുകൂല്യം വെട്ടിച്ചുരുക്കി സൗദി എയർലൈൻസ്.എക്കണോമി ക്ലാസ് ടിക്കറ്റിൽ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ബാഗേജിന്റെ എണ്ണം ചുരുക്കിയിരിക്കുന്നത്.ഇന്ന് മുതൽ ഇഷ്യൂ ചെയ്യുന്ന ടിക്കറ്റുകൾക്കാണ് നിയമം ബാധകമാവുക.സൗദിയിൽ നിന്നുള്ള അന്താരാഷ്ട്ര റൂട്ടുകളിൽ നേരത്തെ അനുവദിച്ചിരുന്ന സൗജന്യ ബാഗേജ് ആനുകൂല്യമാണ് സൗദി എയർലൈൻസ് വെട്ടിച്ചുരുക്കിയിരിക്കുന്നത്.എക്കണോമി ക്ലാസ് ടിക്കറ്റിൽ എല്ലാ കാറ്റഗറികൾക്കും നേരത്തെ 7 കിലോ ഹാൻഡ് ബാഗും 23 കിലോ ഭാരമുള്ള 2 വീതം ചെക്ക്ഡ് ബാഗേജുകളും അനുവദിച്ചിരുന്നു.എന്നാൽ ഇനി മുതൽ എക്കണോമി ക്ലാസ് ടിക്കറ്റ് വിഭാഗത്തിൽ സേവർ എന്ന ഏറ്റവും നിരക്ക് കുറഞ്ഞ U സീരീസ് ടിക്കറ്റിൽ 7 കിലോ ഹാൻഡ് ബാഗ് മാത്രമേ അനുവദിക്കൂ.ബേസിക് എന്ന പേരിലുള്ള V,N,Tഎന്നീ സീരീസ് ടിക്കറ്റുകളിൽ 7 കിലോ ഹാൻഡ് ബാഗിനോടൊപ്പം 23 കിലോ ഭാരമുള്ള ഒരു ചെക്ക്ഡ് ബാഗേജു മാത്രമേ ഇനി മുതൽ അനുവദിക്കൂ.എക്കണോമി ക്ലാസ് ടിക്കറ്റുകളിലെ ഉയർന്ന നിരക്കിൽ ഉൾപ്പെട്ട വിഭാഗങ്ങളായ സെമി ഫ്ളക്സ് സീരീസായ Q, L, H, K ഫ്ളക്സ് സീരീസായ M, B, E, Y എന്നീ ടിക്കറ്റുകളിൽ നേരത്തെ അനുവദിച്ചിരുന്ന 23 കിലോ ഭാരമുള്ള 2 വീതം ചെക്ക്ഡ് ബാഗേജുകൾ തുടർന്നും അനുവദിക്കും.അധികമുള്ള ഓരോ 23 കിലോ ഭാരം വരുന്ന ലഗേജുകളും ഏഷ്യൻ രാജ്യങ്ങളിലേക്കു 79 ഡോളർ മുൻകൂട്ടി ഓൺലൈനായും 99 ഡോളർ വിമാനത്താവളത്തിൽ നേരിട്ടു അടച്ചും കൂടെ കൊണ്ടുപോവാം.നേരത്തെ ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് പഴയ രീതിയിൽ തന്നെ ലഗേജുകൾ കൊണ്ടുപോവാമെന്നും എന്നാൽ ഇന്ന് മുതൽ ഇഷ്യൂ ചെയ്യുന്ന ടിക്കറ്റുകൾക്കാണ് പുതിയ നിയമം ബാധകമാവുകയെന്നും സൗദി എയർലൈൻസ് വൃത്തങ്ങൾ അറിയിച്ചു.

 

 

 

 

 

 

 

 

21 November 2024

Latest News