Sat , Apr 20 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ വിദേശികളെ നിയമിക്കുന്നതിന് അനുമതി

കുവൈറ്റ്:കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ഒഴിഞ്ഞുകിടക്കുന്ന തസ്തികയിലേക്ക് വിദേശികളെ നിയോഗിക്കുന്നതിനെ സംബന്ധിച്ചുള്ള നിരോധനം നീക്കി.സിവിൽ സർവീസ് കമ്മീഷനാണ് ഇതുസംബന്ധിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്.വിദ്യാഭ്യാസ മന്ത്രാലയം,ആരോഗ്യ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലേക്ക് നിയമനം നടത്തുന്നതിന് വിദേശികർക്കേർപ്പെടുത്തിയിരിക്കുന്ന നിയമന വിലക്കിൽ ഇളവുവരുത്തണമെന്ന് വിവിധ മന്ത്രാലയങ്ങൾ സിവിൽ സർവീസ് കമ്മീഷന് അപേക്ഷ നൽകിയിരുന്നു.അഞ്ചു വർഷത്തിനുള്ളിൽ സർക്കാർ മേഖലയിൽ പൂർണമായും സ്വദേശി വത്കരണം നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായി വിദേശികളെ നിയമിക്കുന്നതിൽ ആരോഗ്യ മന്ത്രാലയത്തിലേക്ക് വേണ്ടത്ര യോഗ്യതയുള്ള ആളുകളെ ലഭിക്കാത്ത സാഹചര്യത്തിലാണ് നിരോധനം പിൻവലിച്ചത്.45 ഡോക്ടർമാർ,13 ടെക്‌നിഷ്യൻമാർ 133 നഴ്സ്‌മാർ എന്നിവയടക്കം 193 ഒഴിവുകളാണ് നിലവിലുള്ളത്.ഇതിലേക്ക് വിദേശികളെ നിയമിക്കാനാണ് സിവിൽ സർവീസ് കമ്മിഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്

20 April 2024