Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

നവയുഗം തുണച്ചു; ദുരിതപർവ്വം താണ്ടി സുൽത്താന ബീഗം നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം:മ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ ആറുമാസത്തോളം കഷ്ടപ്പെട്ട ഇന്ത്യൻ വീട്ടുജോലിക്കാരിയ്ക്ക് നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗം തുണയായി.
ഉത്തരപ്രദേശ്‌ ലക്‌നൗ സ്വദേശിനിയായ സുൽത്താനബീഗം,നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ,നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.ഒന്നര വർഷം മുൻപാണ് സുൽത്താന നാട്ടിൽ നിന്നും റിയാദിൽ ഒരു സൗദി ഭവനത്തിൽ വീട്ടുജോലിയ്ക്കായി,ഒരു ഏജൻസി വഴി എത്തിയത്.ആ വീട്ടിൽ ഒരു വർഷത്തോളം ജോലി ചെയ്തു.എന്നാൽ ശമ്പളമോ മതിയായ വിശ്രമമോ ഒന്നും ലഭിച്ചില്ല. മാനസിക സമ്മർദ്ദം അവരുടെ ആരോഗ്യത്തെയും ബാധിച്ചു. തുടർന്ന് ഏജൻസി അവരെ ദമ്മാമിൽ ഉള്ള മറ്റൊരു വീട്ടിൽ ജോലിയ്ക്കായി അയച്ചു.അവിടെ സ്ഥിതി ആദ്യത്തേതിലും മോശമായിരുന്നു.ആകെ ആറുമാസത്തോളം ശമ്പളം കിട്ടാതായപ്പോൾ, അവർ ആ വീട്ടിൽ നിന്നും ഒളിച്ചോടി,അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അഭയം തേടി.പോലീസുകാർ അവരെ ദമ്മാമിലെ വനിതഅഭയകേന്ദ്രത്തിൽ എത്തിച്ചു.വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് സുൽത്താന നാട്ടിലേയ്ക്ക് മടങ്ങാൻ സഹായിയ്ക്കണമെന്ന് അഭ്യർത്ഥിച്ചു.നവയുഗം ജീവകാരുണ്യപ്രവർത്തകർ,സുൽത്താന നൽകിയ വിവരങ്ങൾ വെച്ച്,അവരുടെ സ്‌പോൺസറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും,യഥാർത്ഥ സ്‌പോൺസറെ കണ്ടെത്താനായില്ല.
അനാരോഗ്യം മൂലം വലഞ്ഞിരുന്ന സുൽത്താനയെ,മഞ്ജു മണിക്കുട്ടൻ ജാമ്യത്തിൽ എടുത്ത്,സ്വന്തം വീട്ടിൽ കൊണ്ട് പോയി താമസിപ്പിച്ചു ശിശ്രൂഷിച്ചു. ഒരു മാസത്തോളം മഞ്ജുവിന്റെ വീട്ടിൽ താമസിച്ചു സുൽത്താന ആരോഗ്യം വീണ്ടെടുത്തു.അതിനിടെ മഞ്ജു ഇന്ത്യൻ എംബസ്സിയിൽ നിന്നും സുൽത്താനയ്ക്ക് ഔട്ട്പാസ്സ് എടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു.മഞ്ജുവിന്റെ ശ്രമഫലമായി, ദമ്മാമിലെ ഒരു പ്രവാസി സുൽത്താനയ്ക്ക് വിമാനടിക്കറ്റ് സൗജന്യമായി എടുത്തു കൊടുത്തു.സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞു സുൽത്താന നാട്ടിലേയ്ക്ക് മടങ്ങി.


2 December 2023

Latest News