Fri , Mar 29 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

എണ്ണ - പ്രകൃതി വാതക പ്രദർശനം അബുദാബിയിൽ ആരംഭിച്ചു

അബുദാബി:എണ്ണ,പ്രകൃതി വാതക മേഖലകളിലെ നൂതന ആശയങ്ങളും സേവനങ്ങളുമായി രാജ്യാന്തര പെട്രോളിയം പ്രദർശനവും സമ്മേളനവും (അഡിപെക്) അബുദാബിയിൽ ആരംഭിച്ചു.സമീപകാലത്ത് രാജ്യാന്തര എണ്ണ വിതരണ കേന്ദ്രങ്ങൾക്കും കപ്പലുകൾക്കും നേരെയുണ്ടായ ആക്രമണ പശ്ചാത്തലത്തിൽ‍ സമ്മേളനത്തിന് വന്‍ പ്രാധാന്യമാണു കല്‍പിക്കുന്നത്.കടലിലെയും കരയിലെയും എണ്ണ ഗവേഷണം,ഖനനം, വിതരണം,ശുദ്ധീകരണം,സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഊന്നല്‍ നല്‍കികൊണ്ടായിരിയ്ക്കും പ്രദർശനം നടക്കുക.ലോക ഊര്‍ജ തലസ്ഥാനമെന്ന ലക്ഷ്യത്തിലേക്കുള്ള പാതയിലാണ് ഇന്ത്യയെന്നും ഈ രംഗത്തെ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ മറ്റൊരു രാജ്യമില്ലെന്നും കേന്ദ്ര പെട്രോളിയം,പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.അബുദാബിയില്‍ ഇന്നലെ ആരംഭിച്ച രാജ്യാന്തര പെട്രോളിയം പ്രദര്‍ശനത്തിലെ ഉദ്ഘാടന സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.എണ്ണ,വാതക മേഖലയുമായി ബന്ധപ്പെട്ട് വിദഗ്ധരുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിലായി 160 സമ്മേളനവും നടക്കുണ്ട്.എണ്ണ,വാതക,നിർമാണ മേഖലയിലെ യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും സേവനങ്ങളുമാണ് പ്രധാനമായും പ്രദര്‍ശനത്തിലുള്ളത്.അബുദാബി ദേശീയ പ്രദർശന നഗരിയിലെ ഇന്ത്യാ പവിലിയൻ കേന്ദ്ര പെട്രോളിയം,പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി പവന്‍ കപൂറും മറ്റു ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

 

 

 

 

 

 

 

 

 

 

29 March 2024

Latest News