Wed , May 21 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ ഡ്രൈവിംഗ് ഫീസിൽ വിവേചനം;പ്രതിഷേധം ശക്തമാകുന്നു

റിയാദ്:ഡ്രൈവിംഗ് ഫീസില്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.സ്ത്രീകളുടെ ലൈസന്‍സിന് പുരുഷന്മാരുടെതിനേക്കാള്‍ ഇരട്ടിയിലധികമാണ് ഫീസ് ഈടാക്കുന്നത്.ഇത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.2520 റിയാലാണ് ഒരു വനിതക്ക് ഡ്രൈവിംഗ് ലൈസന്‍സിന് ഫീസായി നിശ്ചയിച്ചിട്ടുള്ളത്.ഇത് പുരുഷന്മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിനുള്ള ഫീസിന്റെ ഇരട്ടിയിലധികം വരും.ഡ്രൈവിങ് ലൈസന്‍സിന്റെ വിഷയത്തില്‍ സ്ത്രീപുരുഷ വിവേചനം പാടില്ലെന്നും സൗദിയുടെ എല്ലാ ഭാഗത്തും സ്ത്രീകള്‍ക്ക് ഏകീകൃത ലൈസന്‍സ് ഫീ നിശ്ചയിക്കണമെന്നും പുരുഷന്മാരുടെ ഫീസിനോട് സമാനമായ ഫീസ് തന്നെ നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടായിരന്നു ഡ്രൈവിംഗ് സ്‌കൂളിലേക്ക് പ്രതിഷേധവുമായി സ്ത്രീകള്‍ തള്ളിക്കയറിയത്.സൗദിയിലെ സ്ത്രീകളുടെ ഡ്രൈവിംഗ് പരിശീലന സ്‌കൂളുകളിലൊന്നില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുവാനായി വന്ന സ്ത്രീകള്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. ഡ്രൈവിംഗ് പരിശീലന സ്‌കൂളുകളിലൊന്നില്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുവാനായി വന്ന സ്ത്രീകള്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചു. ഡ്രൈവിംഗ് പരിശീലിക്കുന്ന സ്ത്രീകള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ ഉയര്‍ന്ന ഫീസ് നല്‍കേണ്ടിവരുന്നതിനെതിരെയായിരുന്നു പ്രതിഷേധം.നിരവധി സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുവാന്‍ താല്പര്യമുണ്ടെങ്കിലും ഉയര്‍ന്ന ഫീസ് മൂലം പലരുടെയും ആഗ്രഹങ്ങള്‍ നടക്കാതെ പോവുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

 

 

 

21 May 2025

Latest News