Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുബായിൽ അനധികൃത റേസിങ്ങിനെ തുടർന്ന് പോലീസ് 50 കാറുകൾ പിടിച്ചെടുത്തു

ദുബായ്:മിറേറ്റിലെ റോഡുകളിലൂടെ അനധികൃത റേസിങ് നടത്തിയ 50 കാറുകൾ ദുബായ് പോലീസ് പിടിച്ചെടുത്തു.പൊതുജനങ്ങളുടെ ജീവന് അപകടമുണ്ടാക്കുംവിധം ദുബായ് റോഡുകളെ റേസിങ് ട്രാക്കാക്കി മാറ്റിയതിനാണ് കർശനനടപടിയെന്ന് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.ഇത്തരം വിനോദപരിപാടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വാഹനമോടിക്കുന്നവർ പലപ്പോഴും അജ്ഞരാണ്.വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമായാൽ ഗുരുതരമായ അപകടങ്ങളുണ്ടാകും.അനധികൃത റേസിങ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ജാഗ്രത പുലർത്താനും അൽ മസ്രൂയി അഭ്യർഥിച്ചു.നിയമം തെറ്റിക്കുന്നവർക്ക് 12,000 ദിർഹം പിഴ,23 ബ്ലാക്ക് പോയന്റ്,60 ദിവസം വാഹനം പിടിച്ചെടുക്കൽ എന്നിവയാണ് ശിക്ഷ.താമസക്കാർക്ക് അസ്വസ്ഥതയുണ്ടാക്കുന്നവിധം വാഹനമോടിച്ചാൽ 12,000 ദിർഹം പിഴയും ബ്ലാക്ക് പോയന്റും ലഭിക്കും.ട്രാഫിക് പോലീസുകാരിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാൽ 10,000 ദിർഹം പിഴ,12 ബ്ലാക്ക് പോയന്റ്,30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കൽ എന്നിവ നേരിടേണ്ടിവരും.ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ 901 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ വിവരമറിയിക്കാം.

 

 

 

27 April 2024

Latest News