Sat , Dec 02 , 2023

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ തൊഴിലാളികളുടെ ആദ്യ ശമ്പളം രണ്ടുമാസത്തിനുള്ളിൽ നൽകണമെന്ന് അധികൃതർ അറിയിച്ചു

കുവൈത്ത്:തൊഴിലാളിയുടെ ആദ്യ ശമ്പളം ജോലിയിൽ പ്രവേശിച്ചു രണ്ടുമാസത്തിനുള്ളിൽ നൽകണമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി.ശമ്പളം ബാങ്ക് അകൗണ്ടിലേക്കു മാറ്റുന്നതിനുള്ള രേഖകൾ തയ്യാറാക്കുന്നതിനായാണ് രണ്ടു മാസം കാലാവധി നൽകിയതെന്നും അതോറിറ്റി വ്യക്തമാക്കി.വിദേശത്തുനിന്ന് പുതുതായി കൊണ്ടുവരുന്ന തൊഴിലാളികൾക്ക് ജോലിയിൽ പ്രവേശിച്ചു രണ്ട് മാസത്തിനകം നിർബന്ധമായും ശമ്പളം നൽകണമെന്ന് വ്യകതമാക്കിയിരിക്കുകയാണ് മാന്‍പവര്‍ അതോറിറ്റി.വർക് പെർമിറ്റ് ഇഷ്യൂ ചെയ്ത തീയതി മുതൽ രണ്ടുമാസത്തിനപ്പുറം ഒരു കാരണവശാലും ശമ്പളം വൈകിപ്പിക്കരുത് ശമ്പളം ബാങ്കിലേക്ക് മാറ്റുന്നതിനാവശ്യമായ രേഖകൾ തയാറാക്കുന്നതിനാണ് രണ്ട് മാസ കാലാവധി നല്‍കിയതെന്നും മാൻപവർ അതോറിറ്റി വക്താവ് അസീല്‍ അല്‍ മസ്യാദ് പറഞ്ഞു. രണ്ട് മാസത്തിനു ശേഷം തൊഴിലാളികള്‍ക്ക് ശമ്പളം നൽകിയതായി തെളിയിക്കുന്ന രേഖകള്‍ കമ്പനി മാൻപവർ അധികൃതര്‍ക്ക് സമർപ്പിക്കണം.തൊഴിലാളികള്‍ക്ക് അവകാശപ്പെട്ട ശമ്പളം നല്‍കല്‍ ഉടമസ്ഥരുടെ കടമയാണെന്നും തൊഴില്‍ നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

2 December 2023

Latest News