Thu , Apr 25 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സൗദിയിൽ വൻകിട സ്ഥാപനങ്ങൾക്ക് സ്വയം വിലയിരുത്തൽ പദ്ധതി

സൗദി അറേബ്യ:തൊഴില്‍ നിയമങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങളും മധ്യമ സ്ഥാപനങ്ങളും സ്വയം വിലയിരുത്തല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം. തീരുമാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കുള്ള മന്ത്രാലയ സേവനങ്ങള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രാലയ അതികൃതര്‍ വ്യക്തമാക്കി.മന്ത്രിസഭ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.വന്‍കിട സ്ഥാപനങ്ങള്‍ നവംബര്‍ അവസാനിക്കുന്നതിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം.മാധ്യമ സ്ഥാപനങ്ങള്‍ക്കുള്ള ഘട്ടം ഒക്ടോബര്‍ 23 മുതല്‍ ആരംഭിച്ചിട്ടുണ്ട്.മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണം.എല്ലാ സ്ഥാപനങ്ങള്‍ക്കും സ്വയം വിലയിരുത്തല്‍ നടപടിക്ക് ശേഷം മൂന്ന് മാസം തിരുത്തല്‍ കാലയളവ് നല്‍കും.ഈ കാലയളവില്‍ തെറ്റുകളും ക്രമക്കേടുകളും ഒഴിവാക്കാനും മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധനക്ക് മുമ്പ് അവ ശരിയാക്കാനും സാധിക്കും. ഇതിലൂടെ തൊഴില്‍ നിയമങ്ങള്‍ക്ക് വിധേയമായ സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന മേഖല മെച്ചപ്പെടുത്താനും തൊഴില്‍ വ്യവസ്ഥ പാലിക്കുന്നതില്‍ ഉന്നത നിലവാരം പുലര്‍ത്താനും സാധിക്കും.
പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യാനും ഇ സംവിധാനം വഴി സ്വയം വിലയിരുത്തല്‍ നടത്താനുമാകും.ഇതിന് പ്രോഗ്രാമില്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കിയിരിക്കണം.17 മാനദണ്ഡങ്ങളാണുള്ളത്.അഞ്ചെണ്ണം സ്ഥാപനവുമായും ആറെണ്ണം തൊഴിലാളികളുമായും ആറെണ്ണം ചില പ്രത്യേക വിഭാഗങ്ങളുടെ തൊഴിലുമായും ബന്ധപ്പെട്ടവയാണിവ.നല്‍കിയ വിവരങ്ങളുടെ കൃത്യത മന്ത്രാലയ ഉദ്യോഗസ്ഥര്‍ പിന്നീട് പരിശോധിക്കും.ഇക്കഴിഞ്ഞ ശവ്വാലിലാണ് സ്വയം വിലയിരുത്തല്‍ പദ്ധതിക്ക് സൗദി മന്ത്രി സഭ അംഗീകാരം നല്‍കിയത്.

 

 

 

 

 

 

 

 

 

 

 

25 April 2024

Latest News