ഒമാൻ എയർ 424ൽപരം വിമാന സർവിസുകൾ നിർത്തിവെക്കുന്നു
മസ്കത്ത്:ഒമാൻ എയർ ബോയിങ് 737 മാക്സ് ശ്രേണിയിൽപെടുന്ന 424 വിമാനങ്ങളുടെ സർവിസുകൾ നിർത്തിവെക്കുന്നു.ഡിസംബർ 12 മുതൽ ഈ വർഷാവസാനംവരെയാണ് സർവിസുകൾ റദ്ദാക്കുന്നത്.കാസബ്ലാങ്ക, മുംബൈ,കാഠ്മണ്ഡു,കറാച്ചി,മുംബൈ,ഏഥൻസ്,ജയ്പുർ,ദുബായ്,ബഹ്റൈൻ,റിയാദ്,നെയ്റോബി,ബാങ്കോക്,ജിദ്ദ,കൊളംബോ,ദമ്മാം,മോസ്കോ,തെഹ്റാൻ,കുവൈത്ത്,അമ്മാൻ,ബാംഗളൂരു,ദോഹ എന്നീ റൂട്ടുകളിലെ സർവിസുകളാണ് നിർത്തിവെക്കുന്നത്.സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റിയുടെ നിർദേശപ്രകാരം സുരക്ഷ പ്രശ്നങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് താൽക്കാലികമായി നിർത്തലാക്കുന്നത്.ഈ കാലാവധിക്കകം സുരക്ഷപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ ബോയിങ് വിമാനങ്ങളുടെ നിർമാതാക്കൾക്ക് കഴിയുന്നതോടെ കാര്യങ്ങൾ പൂർവസ്ഥിതിയിലായേക്കും.ഡിസംബർ 10ന് 15 ഒമാൻ എയർ സർവിസുകളാണ് റദ്ദാക്കിയത്.13 സർവിസുകൾകൂടി ഈ മാസം 12ന് നിർത്തിവെച്ചിട്ടുണ്ട്. 13ന് 18 വിമാനങ്ങളും 14,15 തീയതികളിൽ 19 വിമാനങ്ങളുമാണ് റദ്ദാക്കിയിട്ടുള്ളത്.16ന് 22 വിമാനങ്ങളും 17ന് 15 വിമാനങ്ങളും 18ന് 20 വിമാനങ്ങളും സർവിസ് നിർത്തിവെക്കും.19ന് 13 വിമാനങ്ങളും 20ന് 22 വിമാനങ്ങളും ഈ മാസം 21ന് 21വിമാനങ്ങളും റദ്ദാക്കാനും ഒമാൻ എയർ തീരുമാനിച്ചു.കൂടാതെ,22, 23 തീയതികളിൽ 23 വീതം സർവിസുകളും ഡിസംബർ 24ന് 22 വിമാനങ്ങളും നിർത്തി.ക്രിസ്മസ് ദിനത്തിലും നേരത്തെ ആസൂത്രണംചെയ്ത 22 വിമാനങ്ങൾ റദ്ദാക്കി.അതേസമയം 26ലേക്ക് മാറ്റിയിട്ടുണ്ട്.ഡിസംബർ 27ന് 27 ഫ്ലൈറ്റ് റൂട്ടുകളും റദ്ദാക്കി.28, 29 തീയതികളിൽ വിമാനങ്ങൾ സർവിസ് നിർത്തിയിട്ടുണ്ട്.പുതുവത്സരാഘോഷത്തിനിടെ 30ന് പുറപ്പെടാനിരുന്ന 25 വിമാനങ്ങളും റദ്ദാക്കി.ഡിസംബർ 31നും 24 വിമാനങ്ങൾ റദ്ദാക്കി.എന്നാൽ യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബദൽ മാർഗങ്ങളിലോ ഏറ്റവും അടുത്ത് ലഭ്യമായ വിമാനങ്ങളിലോ വീണ്ടും ബുക്ക് ചെയ്ത് യാത്ര ഉറപ്പുവരുത്തും.ഇതേ കാലയളവിൽ യാത്ര ചെയ്യേണ്ട എല്ലാ യാത്രക്കാർക്കും ഫ്ലൈറ്റ് നില പരിശോധിക്കാനും വിവരങ്ങൾ കൃത്യമായി അറിയുന്നതിനും ഞങ്ങളുടെ കോൾ സെൻററുമായി +96824531111 നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഒമാൻ എയർ ഔദ്യോഗികമായി അറിയിച്ചു.
29 January 2025