Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദേശീയ പുരസ്ക്കാരം പ്രഖ്യാപിച്ചു;മലയാള സിനിമയെ തേടിയെത്തിയത് 5 പുരസ്കാരനേട്ടങ്ങൾ

റുപത്തിയാറാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു.അഞ്ചു ദേശിയ പുരസ്‌കാരങ്ങളാണ് മലയാള സിനിമയും കലാകാരന്മാരും സ്വന്തമാക്കിയത്.മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് മലയാളിയായ കീർത്തി സുരേഷ് മികച്ച നടിയായപ്പോൾ ജോസഫിലെ  മികച്ച അഭിനയത്തിന് ജോജു ജോർജിനും സുഡാനി ഫ്രം നൈജീരിയയിലെ മികച്ച പ്രകടനത്തിന്  സാവിത്രിയും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹരായി.ഷാജി.എൻ കരുൺ സംവിധാനം നിർവഹിച്ച ഓൾ എന്ന ചിത്രത്തിന്റെ  ദൃശ്യമികവിന് അന്തരിച്ച ക്യാമറാമാൻ എം.ജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം.രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവത്തിന് മികച്ച പ്രൊഡക്ഷൻ ഡിസൈനറിനുള്ള പുരസ്കാരവും ലഭിച്ചു.വിനീഷ് ബംഗ്ളാനായിരുന്നു ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ചത്.മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്ക്കാരം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം നേടി.

അന്ധാഥുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനേയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു.ഉറി സിനിമ ഒരുക്കിയ ആദിത്യ ഥർ മികച്ച സംവിധായകനുള്ള പുരസ്‌ക്കാരത്തിന് അർഹനായി.മികച്ച ഫീച്ചർ സിനിമയായി ഗുജറാത്തി ചിത്രം എല്ലാരു തിരഞ്ഞെടുക്കപ്പെട്ടു.നാഗ് എന്ന ചിത്രം സംവിധാനം ചെയ്ത സുധാകർ റെഡ്‌ഡി യെഹന്തിയാണ്  മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കരം നേടിയത്.മികച്ച ആക്ഷൻ,സ്പെഷ്യൽ എഫക്റ്സ് എന്നീ പുരസ്‌കാരങ്ങൾ കന്നഡ ചിത്രമായ കെജിഎഫ് നേടി.

മറ്റു അവാർഡുകൾ:

മികച്ച മലയാള ചിത്രം:സുഡാനി ഫ്രം നൈജീരിയ.മികച്ച തെലുങ്ക് ചിത്രം:മഹാനടി.മികച്ച ഹിന്ദി ചിത്രം:അന്ധാഥുൻ.മികച്ച ആക്ഷൻ, സ്പെഷ്യൽ എഫക്റ്സ് ചിത്രത്തിനുള്ള പുരസ്ക്കാരം കെജിഎഫിന്.മികച്ച സംഗീത സംവിധായകൻ:സഞ്ജയ് ലീല ബൻസാലി(പത്മാവത്).മികച്ച പ്രൊഡക്ഷൻ  ഡിസൈൻ:കമ്മാരസംഭവം(വിനീഷ് ബംഗ്ളാൻ).മികച്ച സഹനടി:സുരേഖ സിക്രി(ബദായ് ഹോ).മികച്ച സാമൂഹിക പ്രസക്തിയുള്ള ചിത്രം:പാഡ്മാൻ.ജനപ്രിയ ചിത്രം:ബദായ് ഹോ.മികച്ച സൗണ്ട് മിക്സിങ്-രംഗസ്ഥലാം( തെലുങ്ക് ചിത്രം).

21 November 2024

Latest News