Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

സർക്കാർ ഉദ്യോഗസ്ഥർ മെഡിക്കൽ അവധിയെടുത്ത് വിദേശത്ത് പോവുന്നതിന് നിയന്ത്രണം ഏർപെടുത്തികൊണ്ട് കുവൈത്ത്

കുവൈത്ത്:കുവൈത്തിൽ സർക്കാർ ഉദ്യോഗസ്ഥർ മെഡിക്കൽ അവധിയെടുത്ത് വിദേശത്ത് പോവുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നു.വിമാനത്താവളങ്ങളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും പ്രത്യേക നിരീക്ഷണ സംവിധാനം സ്ഥാപിച്ചാണ് നിയന്ത്രണം സാധ്യമാക്കുന്നത്.പൊതുഅവധി ദിനങ്ങളോട്‌ അനുബന്ധിച്ച്‌ വരുന്ന പ്രവൃത്തി ദിനങ്ങളിൽ സർക്കാർ ജീവനക്കാർ വിദേശ രാജ്യങ്ങളിലേക്ക്‌ പോകുന്ന പ്രവണത വർധിച്ചു വരുന്ന സാഹചര്യത്തിലാണു നടപടി.വിമാനത്താവളത്തിലും കര അതിർത്തികളിലും സംവിധാനം സ്ഥാപിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.അവധി നിയന്ത്രണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തമ്മിൽ കമ്പ്യൂട്ടർ ശൃംഖല വഴി ബന്ധിപ്പിച്ചത്.ഇതോടെ രോഗാവധിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അനുമതിയോടെയുള്ള വിദേശ ചികിത്സക്കായല്ലാതെ രാജ്യം വിടാൻ കഴിയില്ല.കൃത്രിമമായി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയാൽ അവ നൽകിയ ഡോക്ടർമാർക്കെതിരെയും നടപടിയുണ്ടാവും.പൊതുമുതൽ ദുരുപയോഗം ചെയ്ത കുറ്റമായിരിക്കും ഇവർക്കെതിരെ ചുമത്തുക. സർക്കാർ മേഖലക്ക് ഏകീകൃതമായ മെഡിക്കൽ സർട്ടിഫിക്കറ്റ്‌ ഫോമുകൾ നടപ്പാക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

 

 

 

 

21 November 2024

Latest News