Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ജനുവരി ഒന്നുവരെ അബുദാബിയിൽ ടോൾ യാത്ര സൗജന്യം


അബുദാബി:ബുദാബിയിൽ ഒക്ടോബർ 15 ചൊവ്വാഴ്ച തുടങ്ങാനിരിക്കുന്ന ടോല്ൽ സംവിധാനം 2020 ജനുവരി ഒന്നുവരെ മരവിപ്പിച്ചു.നാലു ടോൾ ഗേറ്റുകളിലൂടെയുള്ള യാത്രകള്‍ക്ക് പണം ഈടാക്കില്ലെന്നും യാത്ര പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു.റജിസ്ട്രേഷൻ നടപടികൾ ഒന്നുംതന്നെ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ഇക്കാര്യത്തിൽ നേരത്തെ ആളുകൾ ആശങ്ക സൂചിപ്പിച്ചിരുന്നു.ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴു മുതല്‍ ഒൻപത് വരെയും വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെയും ടോള്‍ ഗേറ്റ് കടന്നാല്‍ നാലു ദിര്‍ഹമും മറ്റു സമയങ്ങളിലും വാരാന്ത്യ പൊതു അവധി ദിവസങ്ങളിലും രണ്ടു ദിര്‍ഹവുമാണ് ടോൾ നിരക്കായി ഈടാക്കുക.ഒരു ദിവസം എത്ര തവണ ടോള്‍ ഗേറ്റ് കടന്നാലും ഈടാക്കുന്ന പരമാവധി തുക 16 ദിര്‍ഹമായിരിക്കും.റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനായി റോഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണിതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

26 April 2024

Latest News