Mon , Jan 13 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖത്തറുമായുള്ള ഗൾഫ് രാജ്യങ്ങളുടെ ഭിന്നത കുറയുന്നു

ഖത്തർ:ത്തറുമായി സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ ഭിന്നതയിൽ മഞ്ഞുരുക്കത്തിന് സാധ്യത തെളിയുന്നു. ഖത്തറില്‍ നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള സൗദി,യു.എ.ഇ,ബഹ്റൈൻ തീരുമാനം വഴിത്തിരിവാണെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.എന്നാൽ രാഷ്ട്രീയ പ്രശ്നപരിഹാരം ഇനിയും നീളുമെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ നൽകുന്ന വിശദീകരണം.ഖത്തറുമായുള്ള ബന്ധം വിഛേദിച്ചതിനെ തുടർന്ന് ആ രാജ്യത്തിന്‍റെ മണ്ണിൽ കളിക്കാൻ മൂന്ന് ഗൾഫ് രാജ്യങ്ങളുടെ കായികതാരങ്ങൾ തയാറാകുന്നത് ഇതാദ്യമാണ്. അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ഫെഡറേഷന്‍റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്നാണ് ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കുന്നത്.കഴിഞ്ഞ വര്‍ഷം കുവൈത്തായിരുന്നു ഗൾഫ് കപ്പിന് ആതിഥ്യം വഹിച്ചത്.നവംബര്‍ 24 മുതല്‍ ഡിസംബര്‍ ആറു വരെയാണ് മത്സരം.24ആമത് ഗള്‍ഫ് കപ്പ് മത്സരത്തിനായി സൗദി,യു.എ.ഇ,ബഹ്റൈന്‍‌‍ താരങ്ങള്‍ ഖത്തറിലെത്തുമ്പോള്‍ അതിന്‍റെ രാഷ്ട്രീയപ്രാധാന്യം ഏറെയാണ്. പെങ്കടുക്കാനുള്ള മൂന്ന് രാജ്യങ്ങളുടെ തീരുമാനത്തെ സംഘാടകരായ അറബ് ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ഫെഡറേഷൻ സ്വാഗതം ചെയ്തു.ഇരു വിഭാഗത്തിനും ഇടയിൽ സമവായം രൂപപ്പെടുത്താൻ ഏറെ കഠിനാധ്വാനം ചെയ്തത് കുവൈത്ത് അമീർ ആയിരുന്നു.ഇപ്പോൾ രൂപപ്പെട്ട അനുകൂല സാഹചര്യത്തിൽ സമവായ ചർച്ച പുനരാരംഭിച്ചേക്കുമെന്നും സൂചനയുണ്ട്.കുവൈത്ത് തന്നെയായിരിക്കും ഇതിനു മുൻകൈയെടുക്കുക.അടുത്തിടെ തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് ഖത്തർ കൈക്കൊണ്ട നിയമനിർമാണത്തെ ചതുർ രാജ്യങ്ങൾ സ്വാഗതം ചെയ്തതും ശ്രദ്ധേയമാണ്.

 

 

 

 

 

13 January 2025