Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അബുദാബി ട്രാഫിക് ഫൈനില്‍ ഇളവ് ഏർപ്പെടുത്തി

അബുദാബി:ബുദാബിയില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴകള്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ചു.ഈമാസം 22ന് മുമ്പ് രേഖപ്പെടുത്തിയ മുഴുവന്‍ പിഴകള്‍ക്കും 50 ശതമാനം ഇളവ് നല്‍കും.മൂന്ന് മാസത്തേക്ക് ബ്ലാക്ക് പോയന്റ് സംവിധാനത്തിലും വാഹനം പിടിച്ചെടുക്കുന്ന ശിക്ഷയിലും ഇളവുണ്ടാകും.ഈ മാസം 22 ന് ശേഷമുള്ള പിഴകള്‍ നേരത്തേ അടച്ചുതീര്‍ക്കുന്നവര്‍ക്കും ഇളവ് നല്‍കും.60 ദിവസത്തിനുള്ളില്‍ പിഴ അടക്കുന്നവര്‍ക്ക് 35 ശതമാനം ഇളവുണ്ടാകും.60 ദിവസത്തിന് ശേഷം പിഴയടച്ചാല്‍ 25 ശതമാനം ഇളവുണ്ടാകുമെന്നും അബുദാബി പൊലീസ് കാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഫാരിസ് ഖലാഫ് അല്‍മസ്റൂഇ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.22‌ന് മുമ്പുള്ള മുഴുവന്‍ ബ്ലാക്ക് പോയന്റുകളും കാര്‍പിടിച്ചെടുക്കേണ്ട കേസുകളും ഒഴിവാക്കും.

ന്നാല്‍,അപകടകമരായ കുറ്റങ്ങള്‍ക്കുള്ള പിഴ ഇതില്‍ ഉള്‍പ്പെടില്ല.കോടതിയോ പബ്ലിക് പ്രോസിക്യൂഷനോ വിധിച്ച പിഴകളിലും ഇളവുണ്ടാവില്ല.കാര്‍ പിടിച്ചെടുക്കേണ്ട കേസുകളില്‍ ഒരു വട്ടം മാത്രമാണ് ഇളവ്.ഒന്നില്‍ കൂടുതല്‍ തവണ നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഇളവ് ലഭിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

 

 

 

 

 

 

21 November 2024

Latest News