Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കുവൈത്തിൽ ബൈക്ക് ഡെലിവറി ജീവനക്കാർക്കായി പരിശോധനാ കാമ്പയിൻ ആരംഭിക്കുന്നു

കുവൈത്ത്:കുവൈത്തിൽ ബൈക്ക് ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രാലയം പരിശോധനാ കാമ്പയിൻ ആരംഭിക്കുന്നു. ഡെലിവറി ജീവനക്കാർ വ്യാപകമായി ഗതാഗത നിയമം ലംഘിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.ഭക്ഷണ സാധനങ്ങളും പലചരക്കുകളും ബൈക്കിൽ വീടുകളിൽ കൊണ്ടുപോയി കൊടുക്കുന്നവവർ ഗതാഗത നിയമം പാലിക്കുന്നതിൽ നിസംഗത പുലർത്തുന്നതായാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഹെൽമെറ്റ് ധരിക്കാതിരിക്കുക ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിക്കുക. റെഡ് സിഗ്നൽ ലംഘിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ഇത്തരക്കാരിൽ കൂടുതൽ കണ്ടുവരുന്നതായാണ് പരാതി.കാമ്പയിനിലൂടെ അധികൃതർ ലക്ഷ്യമിടുന്നതും ഇത്തരം നിയമലംഘനങ്ങളാണ്.ആറ് ഗവർണറേറ്റുകളിലും പ്രത്യേക സംഘം രൂപവത്കരിച്ച് വ്യാപക പരിശോധന നടത്താനാണ് പദ്ധതി.ഡെലിവറി ജീവനക്കാർ മുന്നറിയിപ്പില്ലാതെ ട്രാക്ക് തെറ്റിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാവുന്നു.ഡെലിവറി ബോയ്സ് അപകടത്തിൽപെട്ടത് സംബന്ധിച്ച കൃത്യമായ സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമല്ലെങ്കിലും രാജ്യത്ത് ബൈക്ക് അപകടങ്ങൾ പത്തുവർഷത്തിനിടെ കുത്തനെ ഉയർന്നതായാണ് ആശുപത്രി രേഖകൾ സാക്ഷ്യപ്പെടുത്തുന്നത്.

 

 

 

 

 

 

 

21 November 2024

Latest News