Wed , Dec 11 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദോഹ മെട്രോ ഗോൾഡ് ലൈൻ സർവീസ് നാളെ മുതൽ ആരംഭിക്കും

ദോഹ:ദോഹ മെട്രോയുടെ ഗോൾഡ് ലൈൻ നാളെ മുതൽ സർവീസ് തുടങ്ങും.റാസ് ബു അബൗദ് സ്‌റ്റേഷൻ മുതൽ അൽ അസിസിയ സ്‌റ്റേഷൻ വരെയാണ് സർവീസ് നടത്തുക.ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിന്റെതാണ് പ്രഖ്യാപനം.നഗരത്തിന്റെ കിഴക്ക്-പടിഞ്ഞാറൻ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഗോൾഡ് ലൈനിൽ 11 സ്‌റ്റേഷനുകളാണുള്ളത്.റാസ് ബു അബൗദ്,നാഷനൽ മ്യൂസിയം,സൂഖ് വാഖിഫ്,മുഷെറിബ്,ബിൻ മഹ്മൂദ്,അൽ സദ്ദ്,സുഡാൻ,ജവാൻ,അൽ വാബ്,സ്‌പോർട്‌സ് സിറ്റി,അസീസിയ എന്നിവയാണ് സ്‌റ്റേഷനുകൾ. നിലവിലെ റെഡ്‌ ലൈനിന്റെ പ്രവർത്തനം പോലെ ശനി മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെയുമാണ് പ്രവർത്തനം.റെഡ്,ഗോൾഡ് ലൈനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്റ്റേഷനാണ് മുഷെറിബ്.എല്ലാ സ്റ്റേഷനുകളിൽ നിന്നും യാത്രക്കാർക്ക് സൗജന്യ മെട്രോ ലിങ് ബസുകളുമുണ്ടാകും.നിലവിലെ റെഡ്‌ ലൈനിന്റെ പ്രവർത്തനം മേയ് മുതലാണ് ആരംഭിച്ചത്.ഇതുവരെ 20 ലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചത്.ഗോൾഡ് ലൈനിന്റെ പ്രവർത്തനം കൂടി ആരംഭിക്കുന്നതോടെ യാത്രക്കാർക്ക് പ്രത്യേകിച്ചും ഓഫിസുകളിൽ എത്താൻ മെട്രോ ആശ്രയിക്കുന്നവർക്ക് ഏറെ ആശ്വാസകരമാകും.റെഡ് ലൈനിൽ 18 സ്റ്റേഷനുകളിൽ 13 എണ്ണമാണ് നിലവിലുള്ളത്.അവശേഷിക്കുന്നവ കൂടി ഉടൻ തുറക്കും.മൂന്നാമത്തെ ലൈനായ ഗ്രീൻ ലൈനും അടുത്ത വർഷം തുറക്കും.

 

 

 

 

 

 

 

 

 

11 December 2024

Latest News