Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

മോട്ടോർ വാഹനരംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ദുബായ്

ദുബായ്:മോട്ടോർ വാഹനരംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുകയാണ് ദുബായ്.വാഹനങ്ങൾക്ക് പുതിയ ഡിജിറ്റൽ നമ്പർ പ്ലേറ്റുകൾ പരീക്ഷിക്കാനുള്ള ധാരണാപത്രത്തിൽ റിവൈവർ ഓട്ടോ ആക്‌സസറീസ് ട്രേഡിങ് കമ്പനിയുമായി (അമേരിക്കൻ റിവൈവർ ഓട്ടോ കമ്പനിയുടെ റീജണൽ ഓഫീസ്)ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) ധാരണാപത്രം ഒപ്പിട്ടു.ഇതോടെ പുതിയ ഡിജിറ്റൽ നമ്പർ പ്ലേറ്റുകൾ പരീക്ഷിക്കാനൊരുങ്ങുകയാണ് ദുബായ്.പാർക്കിങ് സിസ്റ്റം,ടോൾ ഗേറ്റുകൾ,കാർ രേഖകളുടെ കാലാവധി എന്നിവയുമായും ഗതാഗതതടസ്സം നിരീക്ഷിക്കൽ,ലൈസൻസിങ്,റോഡ് സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യളും ഡിജിറ്റൽ നമ്പർ പ്ലേറ്റുകളുമായി ബന്ധിപ്പിച്ചിരിക്കും.വാഹനാപകടമോ മറ്റേതെങ്കിലും അടിയന്തര സാഹചര്യമോ ഉണ്ടായാൽ പോലീസിനും ആംബുലൻസിനും ഡിജിറ്റൽ പ്ലേറ്റുകൾ വേഗത്തിൽ മുന്നറിയിപ്പ് സന്ദേശം നൽകും.അങ്ങനെ ക്യാമറകൾ ഉപയോഗിക്കുന്നതിന്റെ ആവശ്യകത കുറയ്ക്കും.ട്രാഫിക്കിനെക്കുറിച്ചും റോഡിലുണ്ടായ അപകടത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചുമുള്ള വിവരങ്ങളും ഡ്രൈവർമാർക്ക് പരസ്പരം പങ്കുവെക്കാം.ആർ.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ.അബ്ദുല്ല യൂസഫ് അൽ അലി,റിവൈവർ ജനറൽ മാനേജരും സീനിയർ വൈസ് പ്രസിഡന്റുമായ പാട്രിക് അലൻഗില്ലൂമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.ദുബായിലെ ഗതാഗത നിയന്ത്രണം,സുരക്ഷ എന്നിവയിൽ വിപ്ലവം സൃഷ്ടിക്കുന്നതിനാണ് ഈ പുതിയ സാങ്കേതികവിദ്യ സജ്ജീകരിച്ചിരിക്കുന്നത്.ആധുനിക സാങ്കേതികവിദ്യകളെയും മറ്റ് ഗതാഗതസംവിധാനങ്ങളെയും ബന്ധിപ്പിക്കുന്നതിൽ ഡിജിറ്റൽ നമ്പർ പ്ലേറ്റിന് സവിശേഷപ്രാധാന്യമുണ്ടെന്ന് അൽ അലി പറഞ്ഞു.

 

 

 

 

 

 

21 November 2024

Latest News