Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ദുബായിൽ മൂന്നു മെട്രോ സ്റ്റേഷനുകൾ വികസിപ്പിക്കാനായി കരാർ നൽകി

ദുബായ്:മൂന്നു മെട്രോ സ്റ്റേഷനുകൾ വികസിപ്പിക്കാൻ ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി കരാർ നൽകി.ദുബൈയിൽ പൊതുഗതാഗത രംഗത്ത് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.അഞ്ചു വർഷത്തിനുള്ളിൽ 40 മെട്രോ സ്റ്റേഷനുകളുടെയും മറൈൻ സ്റ്റേഷനുകളുടെയും വികസനം നടപ്പാക്കുക എന്നതാണ് ലക്ഷ്യം.ഓരോ സ്റ്റേഷനുകളിൽ നിന്നും വിവിധ ഗതാഗത മാർഗങ്ങളിലേക്കു മാറാനുള്ള സൗകര്യം,കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കൽ, നിശ്ചയദാർഢ്യമുള്ളവർക്ക് മികച്ച സംവിധാനം ഏർപ്പെടുത്തൽ എന്നിവ വിപുലീകരണത്തിൽ ഉൾപ്പെടും.നടപ്പാല നിർമാണം,സൂചിക ബോർഡുകൾ സ്ഥാപിക്കൽ എന്നിവയും വികസന പദ്ധതിയുടെ ഭാഗമായാണെന്ന്ആർ.ടി.എ ഡയറക്ടർ ജനറലും ചെയർമാനുമായ മാത്തർ അൽ തായർ അറിയിച്ചു.റെഡ് ലൈനിലെ ദുബൈ ഇന്റർനെറ്റ് സിറ്റി, ഡമാക് പ്രോപ്പർട്ടീസ്,യുഎഇ എക്സ്ചേഞ്ച് സ്റ്റേഷനുകളാണ് വിപുലീകരിക്കുക.ഇതിനു പുറമെ അൽ റാഷിദിയ,ജിജികോ,അൽ ക്വയെദ,നൂർ ബാങ്ക്,ഫിനാൻഷ്യൽ സെന്റർ എന്നീ സ്റ്റേഷനുകളിലും പരിഷ്കരണം കൊണ്ടു വരും.ദുബായ് വാട്ടർ കനാൽ,ഷെയ്ഖ് സായിദ് റോഡ് എന്നീ ജലഗതാഗത സ്റ്റേഷനുകളിലും സൗകര്യങ്ങൾ വർധിപ്പിക്കും.

 

26 April 2024

Latest News