Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അന്താരാഷ്ട്ര സമൂഹം രംഗത്തു വന്നത് സാമ്പത്തികമായി ഇന്ത്യക്ക് തിരിച്ചടിയാകുന്നു

യുഎഇ:പൗരത്വ നിയമ ഭേദഗതിയിലൂടെ മതവിവേചനം അടിച്ചേൽപിക്കാനുള്ള ഭരണകൂട നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തു വന്നത് സാമ്പത്തികമായും ഇന്ത്യക്ക് തിരിച്ചടിയാകും. നിയമത്തിനെതിരെ രൂപപ്പെട്ട പ്രക്ഷോഭം വിദേശ നിക്ഷേപകരിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.ഹിന്ദുത്വരാഷ്ട്ര നിർമിതിയുടെ ഭാഗം എന്ന നിലക്കാണ് മോദി സർക്കാറിന്‍റെ പൗരത്വ നിയമ ഭേദഗതിയെ പുറം ലോകം നോക്കി കാണുന്നത്. സമാധാനപരമായ പ്രക്ഷോഭ പരിപാടികളെ ക്രൂരമായി അമർച്ച ചെയ്യുന്ന സർക്കാർ നീക്കത്തിനെതിരെ കടുത്ത വിമർശനമാണ് വിദേശ മാധ്യമങ്ങളിലും അന്താരാഷ്ട്ര വേദികളിലും നിറയുന്നത്. ഇന്ത്യയുടെ സമ്പദ്ഘടനയെ നിലവിലെ സാഹചര്യം കൂടുതൽ തളർത്തുമെന്ന് ധനകാര്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.യു.എ.ഇ ഉൾപ്പെടെ അറബ് ലോകം ഇന്ത്യയിൽ വൻ നിക്ഷേപത്തിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങൾ.താരതമ്യേന സഹിഷ്ണുതയും സുരക്ഷയുമുള്ള രാജ്യം എന്ന നിലക്കാണ് ഇന്ത്യയിലേക്ക് നിക്ഷേപകർ ആകർഷിക്കപ്പെട്ടത്. വിദേശ മണ്ണിൽ രാജ്യത്തിെന്‍റെ പ്രതിഛായക്കും വിവാദ നിയമനിർമാണം വലിയ പോറലാണ് ഏൽപിച്ചിരിക്കുന്നത്.ഔദ്യോഗിക പ്രതികരണം ഉണ്ടായില്ലെങ്കിലും മുസ്ലിം രാജ്യങ്ങളുടെ പൊതുവേദിയായ ഒ.ഐ.സിയും ഇന്ത്യ കൈക്കൊണ്ട മുസ്ലിം വിരുദ്ധ നിയമനിർമാണത്തെ ഉത്കണ്ഠയോടെയാണ് നോക്കി കാണുന്നത്.

 

 

 

 

21 November 2024

Latest News