Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

പ്രവാസികൾക്ക് അനുകൂല പ്രസ്താവനകളുമായി ഖത്തർ

ഖത്തർ:പ്രവാസികൾക്ക് തൊഴിൽ മേഖലയിൽ നിരവധി അനുകൂല പ്രസ്താവനകൾ ഒരുക്കുകയാണ് ഖത്തർ.സ്‌പോൺസർഷിപ്പ് മാറാതെ തന്നെ പ്രവാസികളുടെ ആൺമക്കൾക്കും ഇനി ജോലി ചെയ്യാവുന്നതാണ്.നിലവിൽ ഖത്തർ പ്രവാസികളുടെ പെൺമക്കൾക്ക് മാത്രമേ സ്പോണ്‍സര്‍ഷിപ്പ് മാറ്റാതെ ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചിരുന്നുള്ളു.ഈ ആനുകൂല്യത്തിൽ വരുത്തിയ പുതിയ മാറ്റത്തെക്കുറിച്ച് പാസ്സ്പോർട്സ് ഡയറക്ടർ ജനറൽ മേജർ മുഹമ്മദ് അഹമ്മദ് അൽ അതീഖ് സംസാരിച്ചു.ആറ് മാസത്തേക്ക് താല്‍ക്കാലിക തൊഴില്‍ വിസ,ഓണ്‍ലൈന്‍ സേവനങ്ങളുടെ ഫീസില്‍ 20 ശതമാനം കിഴിവ് തുടങ്ങിയ ശുപാര്‍ശകളാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

റിക്രൂട്ട്മെന്റ് ചെലവും തൊഴിലുടമയ്ക്ക് താമസ സൗകര്യമൊരുക്കാനുള്ള ചെലവും ഇതിലൂടെ കുറയും.അടിയന്തര ആവശ്യങ്ങള്‍ക്കും സീസണല്‍ ജോലികള്‍ക്കും താല്‍ക്കാലിക തൊഴില്‍ വിസ അനുവദിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.സ്വകാര്യ കമ്പനികള്‍,വാണിജ്യ സ്ഥാപനങ്ങള്‍,മറ്റു ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് പരമാവധി ആറ് മാസത്തേക്കു താല്‍ക്കാലിക വിസ അനുവദിക്കുക.ഒരു മാസത്തേക്കുള്ള വിസയ്ക്ക് 300 റിയാലും രണ്ട് മാസത്തേക്കുള്ള വിസയ്ക്ക് 500 റിയാലും ആണ് ഈടാക്കുക.മൂന്ന് മുതല്‍ ആറ് മാസം വരെയുള്ള വിസയ്ക്ക് ഓരോ മാസത്തേക്കും 200 റിയാല്‍ വീതം നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്.

21 November 2024

Latest News