മസ്കത്തിൽ പുതിയ വിദേശ നിയമം ജനുവരിയിൽ ആരംഭിക്കും
മസ്കത്ത്:അടുത്ത വർഷം ആദ്യം ഒമാനിൽ നിലവിൽവരാൻ പോകുന്ന പുതിയ വിദേശ നിക്ഷേപ നിയമം രാജ്യത്തെ ബിസിനസ് മേഖലക്ക് വൻ മുന്നേറ്റമുണ്ടാക്കുമെന്ന് അധികൃതർ.നിയമം നല്ലരീതിയിൽ നടപ്പാക്കപ്പെടുകയും അനുയോജ്യമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നപക്ഷം പ്രാദേശിക ബിസിനസ് മേഖലയ്ക്ക് 75 ശതമാനത്തിൽ കുറയാത്ത വളർച്ചയുണ്ടാകുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം ലീഗൽ വിഭാഗം ആക്ടിങ് ഡയറക്ടർ മുഹമ്മദ് അൽ ബാദി പറഞ്ഞു.വ്യവസ്ഥകൾക്ക് 100 ശതമാനം ഉടമസ്ഥാവകാശം അനുവദിക്കുന്നതും കുറഞ്ഞ മുതൽമുടക്കെന്ന നിബന്ധന ഒഴിവാക്കുന്നതുമാണ് പുതിയ വിദേശ നിക്ഷേപ നിയമം.ഇത് ഒമാൻ വിപണിയിൽ കൂടുതൽ പണം എത്താൻ സഹായിക്കും.ജീവിതനിലവാരം ഉയർത്താനും സാമ്പത്തിക വളർച്ചക്കും വഴിയൊരുക്കുമെന്ന് ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.വിദേശ നിക്ഷേപകരുടെ സംരംഭങ്ങൾക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ ശരിയായ അംഗീകാരവും പെർമിറ്റും ലൈസൻസും നൽകണമെന്ന് നിക്ഷേപ സേവന കേന്ദ്രങ്ങൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കും നിയമം നിർദേശം നൽകുന്നുണ്ട്.
അപേക്ഷകർക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതിക്ക് അംഗീകാരം ലഭിക്കും.നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും അംഗീകാരം ലഭിച്ചതായി അറിയിപ്പ് ലഭിച്ചില്ലെങ്കിൽ പദ്ധതി അംഗീകരിക്കപ്പെട്ടതായി കണക്കാക്കാമെന്നും നിയമത്തിലുണ്ട്.ഏത് രാജ്യത്തിലെയും നിക്ഷേപ മേഖല ആകർഷകമാകണമെങ്കിൽ അവയുടെ നടപടിക്രമങ്ങളുടെയും പെർമിറ്റുകൾ നൽകുന്നതിന്റെയും വേഗം വർധിപ്പിക്കൽ പ്രധാന ഘടകമാണെന്ന് അൽ ബാദി പറഞ്ഞു.അതിനാൽ പുതിയ നിക്ഷേപ നിയമത്തിൽ പദ്ധതികൾക്ക് ഒരു മാസത്തിനുള്ളിലെങ്കിലും അംഗീകാരം നൽകണമെന്ന നിബന്ധന വെക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ജൂലൈ 31നാണ് വിദേശ മൂലധന നിക്ഷേപ നിയമം സംബന്ധിച്ച രാജകീയ ഉത്തരവ് പുറത്തിറങ്ങുന്നത്.നിക്ഷേപകന് പ്രോത്സാഹനവും ഗുണവുമുള്ള നിരവധി ഘടകങ്ങളാണ് ഇതിലുള്ളത്.അതോടൊപ്പം നിക്ഷേപത്തിന്റെ ഗാരൻറിയും നിയമം ഉറപ്പാക്കുന്നുണ്ട്.ഒരു നിക്ഷേപക പദ്ധതിയും കണ്ടുകെട്ടുകയോ സ്വത്തുകൾ പിടിച്ചെടുക്കപ്പെവർക്ക് ലൈസൻസും അംഗീകാരവും റദ്ദാക്കാനാവുകയുള്ളൂ.നിക്ഷേപകന് നിയമലംഘനം വ്യക്തമാക്കിയുള്ള മുന്നറിയിപ്പ് കത്തുകൾ നൽകിയ ശേഷമേ ഇത് ചെയ്യാവൂ.നിക്ഷേപകന്റെ വാദം കേൾക്കുകയും നിയമലംഘനം ശരിയാക്കാൻ ഒരുമാസം സമയം നൽകുകയും വേണം.പെർമിറ്റോ ലൈസൻസോ റദ്ദാക്കുന്നതിനുമുമ്പ് വാണിജ്യ വ്യവസായ മന്ത്രാലത്തിന്റെ അംഗീകാരം നേടണമെന്നും നിയമത്തിലുണ്ട്.
21 November 2024