Fri , Apr 19 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

ഖത്തറില്‍ ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാത്ത 19 ലോഡ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിപ്പിച്ചു

ഖത്തർ:ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാത്ത 19 ലോഡ് കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഖത്തറില്‍ നശിപ്പിച്ചു.പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക കാര്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.രാജ്യത്ത് വിളയിച്ചെടുക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഗുണമേന്മ വര്‍ധിപ്പിക്കുക,കീടാണു മുക്തമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് രാജ്യത്തേക്കെത്തുന്ന വിത്തുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ പരിശോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.88975 ടണ്‍ തൂക്കമുള്ള 5682 ലോഡുകളാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കാര്‍ഷിക കാര്യ വകുപ്പ് പരിശോധിച്ചത്.ഇതില്‍ ഭക്ഷ്യസുരക്ഷാ നിയമം പാലിച്ചില്ലെന്ന് കണ്ടെത്തിയ 6.23 ടണ്‍ തൂക്കമുള്ള 19 ലോഡ് വസ്തുക്കള്‍ കാര്‍ഷിക വകുപ്പ് നശിപ്പിച്ചു.കൃഷിക്കായുള്ള തൈകള്‍,വിത്തുകള്‍,എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.എന്നാല്‍ ഇവ എവിടെ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.വരും ദിവസങ്ങളിലും ഈ മേഖലയില്‍ പരിശോധനകള്‍ കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം.രാജ്യത്തിനാവശ്യമായ ഭക്ഷോല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ആഭ്യന്തരമായി തന്നെ വിളയിച്ചെടുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിര‍വധി ബൃഹദ് പദ്ധതികളാണ് മുനിസിപ്പാലിറ്റി മന്ത്രാലയം ആവിഷ്കരിച്ചിരിക്കുന്നത്.സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൃഷിക്കായി വലിയ പ്രോത്സാഹനവും മറ്റ് സഹായങ്ങളും നേരത്തെ തന്നെ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.അധികം വൈകാതെ തന്നെ പഴം പച്ചക്കറി ഉല്‍പ്പാദനത്തില്‍ പൂര്‍ണായും സ്വയം പര്യാപ്തത കൈവരിക്കാന്‍ രാജ്യത്തിനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍

 

 

 

 

19 April 2024

Latest News