Fri , Apr 26 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

യു.എ.ഇയുടെ ബഹിരാകാശ സ്വപ്നങ്ങൾ സാക്ഷാത്കരിച്ച് ഇമറാത്തി വനിതകൾ

അബുദാബി:ഹിരാകാശ മേഖലയിൽ ഗവേഷണ വികാസങ്ങൾക്ക് ചെറുതും വലുതുമായ സംഭാവനകൾ നൽകുന്നതിൽ വനിതകളുടെ പങ്ക്ശ്രദ്ധേയമാണ്.യു.എ.ഇയിലെ ബഹിരാകാശ പദ്ധതി രംഗത്ത് 45 ശതമാനവും ഇമറാത്തി വനിതകളാണ്.നാളെ രാജ്യത്ത് ഇമറാത്തി വനിതാ ദിനം ആചരിക്കുന്നതിനോടനുബന്ധിച്ചും ആഗോള ബഹിരാകാശ മേഖലയിൽ സ്വദേശി വനിതകളുടെ ശക്തമായ സാന്നിധ്യം പ്രകടമാകുന്നുണ്ട്.എല്ലാ മേഖലകളിലും സ്ത്രീ ശാക്തീകരണത്തോടൊപ്പം ലിംഗ സന്തുലിതാവസ്ഥ കൈവരിക്കാനുമുള്ള യു.എ.ഇ ഭരണാധികാരികളുടെ ലക്ഷ്യത്തിനു അനുസൃതമായാണ് രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിൽ യുവ ഇമറാത്തി വനിതകൾ സജീവമായി പങ്കെടുക്കുന്നതെന്ന് എമിറേറ്റ്സ് സ്പെയ്സ് ഏജൻസി ഡയറക്ടർ ജനറൽ ഡോ.മുഹമ്മദ് നാസർ അൽ അഹ്ഹാബി അറിയിച്ചു.യു.എ.ഇയുടെ ബഹിരാകാശ മേഖലയിലാണ് ഏറ്റവും കൂടുതൽ വനിതകൾ തൊഴിൽ ചെയ്യുന്നത്.

ന്താരാഷ്ട്ര സ്ഥാപനങ്ങളെ അപേക്ഷിച്ചു ശരാശരി 12 ശതമാനം വനിതാ ജീവനക്കാർ യു.എ.ഇ ബഹിരാകാശ മേഖലയിൽ സജീവമാണ്.രാജ്യത്തിൻറെ ബഹിരാകാശ ഉദ്യമം സാക്ഷാത്കരിക്കാൻ സ്വദേശി വനിതകൾ വളരെ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും വൈവിധ്യമാർന്ന തൊഴിൽ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സർക്കാരിന്റെ പ്രതിജ്ഞാബദ്ധത നിറവേറ്റാൻ കഠിന പരിശ്രമം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

26 April 2024

Latest News