Wed , Apr 24 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

വിമാന ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചു;പെരുനാളിനു നാട്ടിൽ പോകാനിരുന്നവർക്ക് വൻ തിരിച്ചടി

അബുദാബി:ലിപെരുന്നാൾ പ്രമാണിച്ചു നാട്ടിൽ പോകാനിരുന്നവർക്ക് വൻ തിരിച്ചടിയായിരിക്കുകയാണ് വിമാന ടിക്കറ്റിന്റെ നിരക്ക് വർധനവ്.നിലവിലുള്ള ടിക്കറ്റ് നിരക്കിന്റെ മൂന്നിരട്ടി നൽകിയാലേ പ്രവാസികൾക്ക് ഇനി നാട്ടിൽ പെരുനാൾ ആഘോഷിക്കാൻ കഴിയുകയുള്ളു.തിരക്കുള്ളപ്പോൾ നിരക്ക് വർധിപ്പിക്കുന്ന പതിവ് രീതി കാലങ്ങളുടെ പ്രതിഷേധങ്ങളെ അവഗണിച്ചും മാറ്റമില്ലാതെ തുടരുകയാണ്.പെരുന്നാൾ അവധി പ്രയോജനപ്പെടുത്തി 8നു ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പോയി 14നു തിരിച്ചു വരാൻ ഒരാൾക്ക് ശരാശരി 2500 മുതൽ 3500 ദിർഹം വരെയാകും.എയർഇന്ത്യ എക്സ്പ്രസിൽ 3110 ദിർഹവും.ഇൻഡിഗോ 2565,സ്‌പൈസ് ജെറ്റ് 2620 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.ഫ്ലൈ ദുബായ്,എമിറേറ്റ്സ്,ഇത്തിഹാദ് എന്നിവയുടെ നിരക്ക് 4500 നു മുകളിലാണ്.ഷാർജയിൽ നിന്നുള്ള എയർ അറേബ്യക്ക് 3190 ദിർഹം,എയർഇന്ത്യ  എക്സ്പ്രസിനു 2987 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.അബുദാബിയിൽ നിന്ന് ഇൻഡിഗോയ്ക്ക് 2900 ദിർഹം,എയർഇന്ത്യ എക്സ്പ്രസിനു 3344,ഒമാൻ എയർ 4425,ഇത്തിഹാദ് 5617 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്.യുഎഇയിൽ 4 ദിവസത്തെ പെരുന്നാൾ അവധി 10 മുതൽ 13  വരെയാണ്.

എന്നാൽ ഇതോടൊപ്പം വാരാന്ത്യ അവധി കൂടി  ചേർത്ത് ഒരാഴ്ചത്തെ അവധിക്ക് നാട്ടിൽ പോയി വരാൻ ഒരുങ്ങുന്നവർക്കാണ് ടിക്കറ്റു നിരക്ക് വർധന വൻ തിരിച്ചടിയായിരിക്കുന്നത്.യുഎഇയിൽ നിന്ന് തിരുവനന്തപുരം,കോഴിക്കോട്,കണ്ണൂർ,എന്നിവടങ്ങളിലേക്കും സ്ഥിതി ഇതുതന്നെ.മടക്കയാത്ര വൈകുന്തോറും നിരക്ക് ഇനിയും കൂടിയേക്കാം.സെപ്റ്റംബർ 1നു സ്‌കൂൾ തുറക്കുന്നത് പ്രമാണിച്ചു വേനൽ അവധിക്ക് നാട്ടിൽ പോയവരുടെ തിരിച്ചു വരവ് അടുക്കുകയാണ്.ഓണം പ്രമാണിച്ചു അതിവേഗത്തിലാണ് നിരക്ക്  ഉയരുന്നത്.വിസിറ്റിങ് വിസയിൽ ബന്ധുക്കളെ ഒപ്പം കൊണ്ടുവരുന്നത് ഈ സാഹചര്യത്തിൽ അപ്രാപ്യമാണ് .

 

24 April 2024

Latest News