Thu , Nov 21 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കേരളത്തിലെ പ്രളയം;പ്രവാസികൾ ആശങ്കയിൽ

കുവൈറ്റ് സിറ്റി:കേരളത്തിലെ പ്രളയം ഗൾഫ് നാടുകളിലെ മലയാളികൾ ആശങ്കയിൽ.ഉറ്റവരെയോർത്ത് നെടുവീർപ്പോടെ ഓരോ പ്രവാസിയും നാട്ടിൽ നിന്നുള്ള വാർത്തകൾക്കായി കാത്തിരിക്കുകയാണ്.കനത്ത മഴയെയും കാറ്റിനെയും തുടർന്ന് നാട്ടിൽ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി തകരാറിലാണ്. അതുകൊണ്ടു തന്നെ പലർക്കും ബന്ധുക്കളുമായി ആശയ വിനിമയം നടത്താൻ പറ്റാത്ത സാഹചര്യമാണ്.ഇതിനിടെ പെരുനാൾ ആഘോഷിക്കാൻ നാട്ടിലേക്ക് പുറപ്പെട്ട പലർക്കും യാത്ര മുടങ്ങുകയോ വീട്ടിൽ എത്താൻ പറ്റാത്ത സാഹചര്യവുമാണ്.കൊച്ചി വിമാനത്താവളം അടച്ചിട്ടതോടെ കഴിഞ്ഞ ദിവസം കുവൈറ്റിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന കുവൈറ്റ് എയർ വെയ്‌സ് വിമാനം യാത്ര റദ്ദാക്കിയിരുന്നു.ടിക്കറ്റ് ബുക്ക് ചെയ്‌തവരുടെ യാത്ര അനശ്ചിതമായി നീളുകയാണ്.ഇതിൽ കോഴിക്കോട് പോകേണ്ടിയിരുന്ന എയർ ഇന്ത്യ എസ്പ്രസ്സിലും ചില കണക്ഷൻ ഫ്ലൈറ്റുകളെയും മോശം കാലാവസ്ഥയെ  തുടർന്ന് തിരുവനതപുരത്താണ് ഇറങ്ങിയത്.അവധി ആയതിനാൽത്തന്നെ കനത്ത ചാർജ് നൽകി ടിക്കറ്റ്  എടുത്തവരാണ് ഇവരിൽ പലരും.നാട്ടിലെത്താനും അവിടുത്തെ വിവരങ്ങൾ അറിയാനും കഴിയാതെ ഏറെ ആശങ്കയിൽ ആയിരിക്കുകയാണ് ഗൾഫ് മലയാളികൾ.

21 November 2024

Latest News