Fri , Apr 04 , 2025

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ഖത്തര്‍ തൊഴില്‍ സാമൂഹികക്ഷേമകാര്യമന്ത്രാലയത്തിന്റെ ആപ്പ്

ഖത്തർ:ത്തര്‍ തൊഴില്‍ സാമൂഹികക്ഷേമകാര്യമന്ത്രാലയം വിവിധ സേവനങ്ങള്‍ക്കായി അവതരിപ്പിച്ച ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ കൂടുതല്‍ സര്‍വീസുകള്‍ ഉള്‍പ്പെടുത്തി.തൊഴില്‍ റിക്രൂട്ട്മെന്‍റ് കമ്പനികള്‍ക്കെതിരെ ഓണ്‍ലൈനിലൂടെ പരാതികള്‍ സമര്‍പ്പിക്കാന്‍ സൗകര്യം നല്‍കുന്നതാണ് പുതുതായി ഉള്‍പ്പെടുത്തിയ സര്‍വീസിലെ സവിശേഷത.ഖത്തര്‍ തൊഴില്‍ സാമൂഹികക്ഷേമകാര്യമന്ത്രാലയത്തിന്‍റെ അമേര്‍നി ഓണ്‍ലൈന്‍ ആപ്പാണ് കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിച്ചത്.അഞ്ച് വിഭാഗങ്ങളിലായുള്ള സര്‍വീസുകളാണ് പുതുതായി ഉള്‍പ്പെടുത്തിയത്.തൊഴില്‍ റിക്രൂട്ട്മെന്‍റ് കമ്പനികള്‍ക്കെതിരെ പരാതികള്‍ സമര്‍പ്പിക്കാന്‍ സൗകര്യം നല്‍കുന്നതാണ് പുതുതായി ഉള്‍പ്പെടുത്തിയ സര്‍വീസിലെ പ്രധാനപ്പെട്ടത്.വിവിധ റിക്രൂട്ട്മെന്‍റ് കമ്പനികളാല്‍ വഞ്ചിതരായവര്‍ക്ക് ഈ ആപ്ലിക്കേഷനിലൂടെ പരാതി നല്‍കാം.കൂടാതെ പാര്‍പ്പിടകാര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ വീട് വാങ്ങൽ - ഉടമസ്ഥാവകാശ അഭ്യർത്ഥന,വാടക അലവൻസ് ഫോളോ അപ്പ്,ഇൻ‌സ്റ്റാൾ‌മെന്റ് ഒഴിവാക്കൽ അഭ്യർത്ഥന,ലേബർ റെസിഡൻസി വിപുലീകരണം,സ്ഥാപന ഇടപാടുകൾ,സ്ഥാപനത്തിന്റെ സമഗ്ര സ്ഥിതിവിവരക്കണക്കുകൾ എന്നിവയും 'അമേർണി' ആപ്ലിക്കേഷന്റെ ഇ-സേവനങ്ങളിൽ ഉൾപ്പെടുന്നു.തൊഴിൽ അന്വേഷകര്‍ക്കുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്,ഭവന വായ്പ അഭ്യർത്ഥന,ആവശ്യമുള്ള ആളുകൾക്കുള്ള വീട് അഭ്യർത്ഥന,സാമൂഹിക സുരക്ഷ എന്നിവയാണ് മറ്റ് സേവനങ്ങൾ.വിവിധ സേവനങ്ങളും പരാതികള്‍ സമര്‍പ്പിക്കലും എളുപ്പതതില്‍ പൂര്‍ത്തിയാക്കാമെന്നാണ് പുതിയ ആപ്പിന്‍റെ പ്രധാന സവിശേഷതയെന്ന് അധികൃതര്‍ അറിയിച്ചു.ഐഫോണ്‍ ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്.

 

4 April 2025

Latest News