Sat , Apr 27 , 2024

തണലിന്റെ സൗത്ത് സോൺ കമ്മിറ്റി നിലവിൽ വന്നു | കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു | പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. | മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു | പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: ബഹ്റൈൻ നവകേരള. | 16 വർഷത്തെ ഇളവരസിയുടെ കാത്തിരിപ്പിന് വിരാമമിട്ട് സെബുലിംഗം നാട്ടിലേക്ക്......16 വർഷത്തിന് ശേഷം നാട്ടിൽ പോകുമ്പോൾ ഭാര്യക്കോ , മക്കൾക്കോ ഒന്നും വാങ്ങാനോ വഴി ചിലവിനോ എന്തു ചെയ്യും എന്ന ആധിയോടെയാണ് സെബു ലിംഗം നാട്ടിൽ പോവാൻ തയ്യാറാവുന്നത്. | നവ ഭാരത് ബഹറിൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു | ബഹറിൻ സംസ്കൃതി ശബരീശ്വരം ഭാഗ് പ്രസിണ്ടൻറ് സിജുകുമാർ ടിക്കറ്റി നൽകുകയും ഈ ഉദ്യമത്തിൽ പങ്കെടുത്തവരെ അനുമോദിക്കുകയും ചെയ്യ്തു. | പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ് ബാബുരാജൻ – കൊല്ലം പ്രവാസി അസ്സോസിയേഷന്‍ | ബഹ്‌റൈൻ നവകേരള ആദരിച്ചു . |

അവസാന ഹജ്ജ് വിമാനം ഇന്ന് ഇറങ്ങും

ജിദ്ദ: വർഷത്തെ ഹജ്ജ് തീർത്ഥാടകരുമായി എത്തുന്ന അവസാന വിമാനം ജിദ്ദ കിംഗ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് ഇറങ്ങുന്നതായിരിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.തിരിച്ചുള്ള യാത്ര തുടങ്ങുന്നത് ഈ മാസം 14 (ദുൽ ഹിജ്ജ 13)നായിരിക്കും.14നു ആഭ്യന്തര തീർത്ഥാടകർ,15നു ജിസിസി രാഷ്ട്രങ്ങളിൽ നിന്നെത്തിയവർ,16നു മറ്റു രാഷ്ടങ്ങൾ എന്നിങ്ങനെയാണ് തിരിച്ചു യാത്ര തുടങ്ങുക.ഇത് സെപ്റ്റംബർ 15(മുഹറം15)വരെ നീളും.ജിദ്ദ വിമാനത്താവളങ്ങളിൽ ഹാജിമാരുടെ തിരിച്ചുള്ള യാത്രയ്ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.14 പ്രത്യേക ഡിപാർചർ ലോഞ്ചുകളും 208 പാസ്പോർട്ട് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.  

തീർത്ഥാടകരുടെ ബഗേജുകൾ കൈകാര്യം ചെയ്യുന്നതിനും കുറ്റമറ്റ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.1604171 പുറമെയുള്ള തീർത്ഥാടകരാണ് ഇതുവരെ വിവിധ രാജ്യങ്ങളിൽ നിന്നായി മക്കയിലെത്തിയത്.രണ്ടു ലക്ഷം ഹാജിമാർക്കാണ്  ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജിനു അവസരം ലഭിച്ചത്.ഇതിൽ 1,40,000  പേർ ഹജ്ജ് കമ്മറ്റി വഴിയും 60,000 തീർത്ഥാടകർ സ്വകാര്യ ഗ്രൂപ്പുകൾ വഴിയുമാണ് ഹജ്ജിനുള്ളത്.ഞായറാഴ്ച  വരെ 490 വിമാനങ്ങളൊളായി 135061 ഇന്ത്യൻ തീർത്ഥാടകരാണ് പുണ്യഭൂമിയിലെത്തിയത്.ഈ മാസം 17നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ സംഘം നാട്ടിലേക്ക് മടങ്ങുക.കേരളത്തിൽ നിന്ന് കോഴിക്കോട് വിമാനത്താവളം വഴി നേരത്തെ എത്തിയവർ 17 മുതലും കൊച്ചിയിൽ നിന്ന് എത്തിയവർ 29  മുതലുമാണ് മടക്കം.

27 April 2024

Latest News